ഒരാളൊഴികെ മറ്റെല്ലാ ജൂറിയംഗങ്ങളും ഒരുമിച്ച് പറഞ്ഞു ഇതാണ് മികച്ച നടി

ഐശ്വര്യ റായിയെ ഏകപക്ഷീയമായി മറികടന്നാണ് സുരഭി മികച്ച നടിയായത്. വിനായകന്‍ അവസാന റൗണ്ടില്‍ സഹനടന്‍ സ്ഥാനത്തുനിന്നു പുറത്തായത് വോട്ടിംങ്ങിലൂടെ. മികച്ച നടനുള്ള അവസാന റൗണ്ടില്‍ പരിഗണിച്ചതു അക്ഷയ്കുമാറിനെയും മോഹന്‍ലാലിനെയും മാത്രം.
സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂര്‍ത്തിയായ ഉടന്‍തന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായിരുന്നു ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാര്‍ഡു നല്‍കണം എന്നഭിപ്രായപ്പെട്ടത്. എന്നാല്‍ 11 പേരും ഒരുമിച്ചു നിന്നതിനാല്‍ ഐശ്വര്യ റായിക്കു ജൂറി പരാമര്‍ശംപോലും കിട്ടിയില്ല.
വിനായനെ പരിഗണിച്ചു മികച്ച സഹനടനായാണ്. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ട ജൂറി അതിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നു പറയുകയായിരുന്നു. നായകനെ മാത്രമെ ദേശീയ അവാര്‍ഡ് നിയമപ്രകാരം മികച്ച നടനായി പരിഗണിക്കൂ. വിനായകന്‍ സഹനടനായി അവസാന റൗണ്ടുവരെയെത്തി. മികച്ച സഹനടനായി തിരഞ്ഞെടുത്ത മനോജ് ജോഷിമാത്രമായിരുന്നു വിനായകനോടെപ്പം അവസാന റൗണ്ടിലെത്തിയത്. മറാത്തി,ഹിന്ദി സിനിമകളില്‍ മനോജ് ജോഷിയുടെ അഭിനയം പലതവണ കണ്ട ജൂറിയിലെ കൂടുതല്‍ പേര്‍ അദ്ദേഹത്തിനു അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ചു. വിനായകനു മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡു നഷ്ടമായതു രണ്ടു വോട്ടിന്റെ വ്യത്യാസത്തിലാണ്.
മികച്ച നടനായി പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്ന ആമീര്‍ഖാന്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ താന്‍ അവാര്‍ഡില്‍ വിശ്വസിക്കുന്നില്ലെന്നും സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെ ഒരു ജനകീയ അവാര്‍ഡില്‍ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും അതു വാങ്ങാനെത്തിയിരുന്നില്ല.. രാഷ്്ട്രപതിയുടെ പേരില്‍ നല്‍കുന്ന പ്രമുഖ ബഹുമതി ആമീര്‍ഖാനെപ്പോലുള്ള ഒരാള്‍ നിരസിക്കുന്നതു ഒഴിവാക്കാന്‍ ജൂറി തീരുമാനിച്ചു. അക്ഷയ്കുമാറിന്റെ എയര്‍ലിഫ്റ്റ് എന്ന സിനിമയാണ് അദ്ദേഹത്തിനു മികച്ച നടനുള്ള ബഹുമതി എളുപ്പമാക്കിയത്. എന്നാല്‍ ഒരു സിനിമയെ അവാര്‍ഡില്‍ രേഖപ്പെടുത്തൂ എന്നുള്ളതിനാല്‍ രണ്ടാമത്തെ സിനിമയായ രുസ്തം മാത്രം രേഖപ്പെടുത്തിയെന്നു മാത്രം.
https://www.facebook.com/Malayalivartha

























