ആത്മ സുഹൃത്തിനു വേണ്ടി മമ്മൂട്ടി സിനിമ ഉപേക്ഷിച്ച നാദിര്‍ഷ, ദിലീപിന് അവസരം വിട്ടു കൊടുത്തു!

ദിലീപും നാദിര്‍ഷയും സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. മിമിക്രി വേദിയിലൂടെ സിനിമയിലേക്കെത്തിയ ഇരുവരും തുടക്ക കാലത്തു തന്നെ സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറിയിരുന്നത്. നാദിര്‍ഷയുടെ പാരഡിയും ദിലീപിന്റെ മിമിക്രിയും സ്‌റ്റേജ് പരിപാടികളെ അടക്കി ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്കെത്തിയ ദിലീപും നാദിര്‍ഷയും മലയാള സിനിമയിലെ തന്നെ അവിഭാജ്യ ഘടകങ്ങളായി മാറിയ കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ അണിനിര്‍ത്തിയുള്ള സിനിമ ദിലീപ് നിര്‍മ്മിച്ചു, പ്രതിസന്ധിയില്‍ പുതിയ സംഘടന രൂപീകരിച്ച് മലയാള സിനിമയിലെ രക്ഷകനായി. നാദിര്‍ഷയാവട്ടെ സ്വന്തമായി സ്‌ക്രിപ്‌റ്റെഴുതി സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കി. അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപും നാദിര്‍ഷയും. കൂട്ടുകാരന് വേണ്ടി റോള്‍ വിട്ടു നല്‍കിയ നാദിര്‍ഷയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ...
മിമിക്രി വേദികളിലൂടെ ശ്രദ്ധേയരായ ദിലീപിന്റെയും നാദിര്‍ഷയുടെയും ലക്ഷ്യം സിനിമയായിരുന്നു. സമാന ചിന്താഗതിയും ലക്ഷ്യവുമായി നടക്കുന്ന രണ്ടുപേര്‍ തമ്മില്‍ സൗഹൃദത്തിലാവുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ആ ബന്ധം ജീവിതത്തിലുടനീളം കൊണ്ടു പോകുന്നിടത്താണ് വിജയം. അക്കാര്യത്തില്‍ ഇരുവരും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ്.
മിമിക്രി കളിച്ചു നടക്കുന്നതിനിടയിലാണ് നാദിര്‍ഷയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചത്. മമ്മൂട്ടി-ജോഷി ടീമിന്റെ സൈന്യത്തില്‍ മിലിട്ടറി ജീവനക്കാരന്റെ വേഷത്തിലേക്കാണ് നാദിര്‍ഷയെ ക്ഷണിച്ചിരുന്നത്.
നാദിര്‍ഷയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ച സംവിധായകനോട് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആ കഥാപാത്രം മറ്റൊരാള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അയാള്‍ക്ക് വാക്കു നല്‍കിയിരുന്നുവത്രേ. സംഗീത സംവിധായകന്‍ വാക്ക് നല്‍കിയത് ദിലീപിനോടായിരുന്നു. കാര്യമറിഞ്ഞ സംവിധായകന്‍ ആ റോള്‍ ദിലീപിനു നല്‍കി.
തനിക്ക് പകരം ദിലീപാണ് ആ വേഷം ചെയ്യുന്നതെന്നറിഞ്ഞ നാദിര്‍ഷ സന്തോഷത്തോടെയാണ് മമ്മൂട്ടി ചിത്രത്തിലെ ആ റോള്‍ വിട്ടു കൊടുത്തത്. ഇക്കര്യമൊന്നും അവരുടെ സൗഹൃദത്തില്‍ ഒരു വിഷയമേ ആയിരുന്നില്ല. വിട്ടു കൊടുക്കലും വച്ചു മാറലുകളുമെല്ലാം ചേര്‍ന്നതാണല്ലോ സൗഹൃദം.
https://www.facebook.com/Malayalivartha

























