അങ്കമാലിക്കാരന്‍ ആന്റണി മനസുതുറക്കുന്നു...

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്കമാലിക്കാരന്‍ വര്‍ഗീസിനെയും ഭാര്യ അല്‍ഫോണ്‍സയെയും ശരിക്കുമൊന്ന് ഞെട്ടിച്ചു, മകന്‍ ആന്റണി. എട്ടുമാസം നീണ്ട സെമിനാരി ജീവിതത്തിനു ഷട്ടറുമിട്ട് പെട്ടിയുമെടുത്തു നേരെ സ്ലോ മോഷനില്‍ ഇങ്ങ് പോന്നു. ആ പതിനഞ്ചു വയസ്സുകാരന്റെ അന്നത്തെ തീരുമാനം ശരിയായിരുന്നോ എന്ന കാര്യത്തില്‍ കുടുംബത്തില്‍ ഇപ്പോഴും രണ്ട് അഭിപ്രായമുള്ളവരുണ്ട്.
നടനാകാന്‍ സാധിച്ചില്ലെങ്കില്‍ ലൈറ്റ്‌ബോയ് ആയിട്ടെങ്കിലും സിനിമയില്‍ എത്തണമെന്ന് മാത്രമായിരുന്നു മോഹം. ആദ്യസിനിമയായ 'അങ്കമാലി ഡയറീസി'ല്‍ നായകനായതിന്റെ ത്രില്‍ അങ്കമാലിക്കാരന്‍ ആന്റണി പറഞ്ഞതിങ്ങനെ. 'ചില്ലറ മാറ്റാന്‍ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ച ആളെപ്പോലെയാണ് ഞാനിപ്പോള്‍. ലൈറ്റ് ബോയ് എങ്കിലും ആകണമെന്ന് ആഗ്രഹിച്ച എനിക്ക് കിട്ടിയ മാക്‌സിമം പ്രൈസാണ് ഈ സിനിമ.'
'തുടക്കം നന്നായതു കൊണ്ട് ചിലപ്പോള്‍ ആളുകള്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കും. അതിന്റെ ചെറിയ ടെന്‍ഷനുണ്ട്. കുറച്ചു കഥകള്‍ കേട്ടു. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഞാന്‍ ചെയ്യുന്ന അടുത്ത സിനിമ മോശമാണെങ്കില്‍ ഇപ്പോ സ്വീകരിച്ച പ്രേക്ഷകര്‍ പെട്ടെന്നുതന്നെ എന്നെ മറന്നുപോകും. തമിഴില്‍ വിജയ് സേതുപതിയുടെ സിനിമകള്‍ കാണുമ്പോള്‍ ശരിക്കും ഞെട്ടിപ്പോകും. എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി തിരക്കഥ സെലക്ട് ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ട്.
സംതൃപ്തി തരുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതില്‍ക്കവിഞ്ഞ് അത്യാഗ്രഹങ്ങളൊന്നുമില്ല. യാത്ര ചെയ്യാന്‍ നല്ല താല്‍പര്യമുള്ള കൂട്ടത്തിലാണ് ഞാന്‍. കുറെ സ്ഥലങ്ങള്‍ കാണണമെന്നുണ്ട്. കുറെ പള്ളികളില്‍ പോകാനുണ്ട്. അതെല്ലാം നടത്തണം. ഞങ്ങളില്‍ പലരുടെയും യഥാര്‍ഥ പേരുപോലും പലര്‍ക്കും അറിയില്ല. സംസാരിക്കുന്നവരെല്ലാം സിനിമയിലെ കഥാപാത്രങ്ങളുടെ പേരാണ് വിളിക്കുന്നത്. പക്ഷേ, വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഞാനിപ്പോഴും ആന്റപ്പനാണ്.' ആന്റണി പറയുന്നു.
https://www.facebook.com/Malayalivartha

























