ജയിലിലെത്തി ദിലീപിനെ കാണാത്തതിന് കാരണം കാവ്യ ഗർഭിണി; ദിലീപ് ‘ തള്ളിക്കളഞ്ഞ കാവ്യയുടെ ഗര്‍ഭ കഥ’യിലെ സത്യാവസ്ഥ...

കാവ്യ മാധവന്‍ ഗര്‍ഭിണിയാണോ? സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസമായി സംശയം കൊടുമ്പിരി ക്കൊണ്ടിരിക്കെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി കാവ്യാ മാധവന്‍ നാല് മാസം ഗര്‍ഭിണി’ ആണെന്ന്. നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത കൊടുത്തത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ പോലീസില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രവും ഇതിന് പിന്നില്‍ ഉണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്തയെപ്പറ്റി ദിലീപ് തന്നെ ഒരു മാസം മുമ്പ് പറഞ്ഞിരുന്നു. ദിലീപ് ജൂണ്‍ 24ന് പറഞ്ഞത് ഇങ്ങനെ-
തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞത് പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
ജൂണില്‍ ഭര്‍ത്താവായ ദിലീപ് ‘ തള്ളിക്കളഞ്ഞ കാവ്യയുടെ ഗര്‍ഭ കഥ’യിലെ ട്വിസ്റ്റ് ആണ് ഇനി കാത്തിരിക്കേണ്ടത്. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്.
നേരത്തെ, നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഒരു യുവനടിയുടെ അക്കൗണ്ടിലേക്ക് വൻ പണം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ നടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























