നടിയും ഡാന്‍സറുമായ താരാ കല്ല്യാണിന്റെ ഭര്‍ത്താവും സീരിയൽ നടനുമായ രാജാറാം അതീവ ഗുരുതരാവസ്ഥയില്‍

നർത്തകനും സീരിയൽ നടനും താരാ കല്ല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം അതീവ ഗുരുതരാവസ്ഥയില്‍. ഡെങ്കിപ്പനി ബാധിച്ചതാണ് പ്രശ്ന കാരണം. കൊച്ചി അമൃതയില്‍ ചികില്‍സയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. പ്രശസ്ത ഡാന്‍സ് അദ്ധ്യാപകനുമാണ്.
സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.
ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്‌സില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് ലെങ്ക്‌സിന്റെ നില വഷളായതിനെത്തുടര്‍ന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ വര്‍മ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിക്കുന്നത്. വെന്റിലേറ്ററിന്റെ ഉയര്‍ന്ന സഹായത്തോടെയാണ് ഇപ്പോള്‍ രാജാറാമിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാര്‍ഡിയോളജി വൃത്തങ്ങള്‍ പറഞ്ഞു.
ആശുപത്രിയില്‍ താര കല്ല്യാണ്‍, മകള്‍ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി എന്നിവരും മറ്റ് ബന്ധുക്കളുമുണ്ട്. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.
https://www.facebook.com/Malayalivartha
























