ദിലീപ്-കാവ്യ വിവാഹം കള്ളം പറഞ്ഞ്; വൈറലായി വിവാഹ വീഡിയോ

കാവ്യാ മാധവനെ വിവാഹം കഴിക്കാനായി ദിലീപ് പറഞ്ഞ കള്ളം മാസങ്ങള്‍ക്ക് ശേഷം പുറത്തുവരുന്നു. താന്‍ മൂലം ബലിയാടായ കാവ്യയെ വിവാഹം കഴിക്കുകയാണെന്നാണ് ദിലീപ് വിവാഹ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ പിടിയിലായതോടെ ആരാധകരോടും മലയാളികളോടും ദിലീപ് കള്ളം പറയുകയായിരുന്നെന്ന് ബോധ്യമായിരിക്കുകയാണ്.
ദിലീപും കാവ്യാ മാധവനും വര്‍ഷങ്ങള്‍ മുമ്പ് തന്നെ അടുത്തു പ്രണയത്തിലായിരുന്നെന്നും ഇതാണ് ഒടുവില്‍ നടിയുടെ ആക്രമണത്തില്‍വരെ കലാശിച്ചതെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അമേരിക്കന്‍ യാത്രയില്‍ ദിലീപും കാവ്യയും അടുത്തു പെരുമാറുന്നത് ആക്രമണത്തിനിരയായ നടി ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവിനെ അറിയിച്ചിരുന്നു. ഇത് ഒടുവില്‍ കലഹത്തിലും വിവാഹ മോചനത്തിലും കലാശിച്ചു.
നടിയോടുള്ള ഈ പകയാണ് ദിലീപിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് തരുന്ന സൂചന. മഞ്ജുവാര്യരുടെയും ആക്രമണത്തിനിരയായ നടിയുടെയും മൊഴിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. താന്‍മൂലം വിവാഹമോചനത്തിനിരയാവുകയും ഗോസിപ്പിനരയാവുകയും ചെയ്ത കാവ്യയെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞിരുന്നത്. കുടുംബങ്ങള്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും പറഞ്ഞു.
എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിച്ചാല്‍, 'അവന്‍ രണ്ട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരു കുട്ടിയെ കൂടെ നശിപ്പിക്കുകയാണ്' എന്ന് പറഞ്ഞ് പരുത്തും. മാത്രമല്ല എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാനും പ്രയാസമാണ്. അങ്ങനെയാണ് ഞാന്‍ കാരണം ജീവിതം നശിച്ച കാവ്യയെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍, ദിലീപിന്റെ അവകാശവാദം കള്ളമാണെന്ന് തെളിയുമ്പോള്‍ ഈ വിഷയത്തില്‍ ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുള്ളതെല്ലാം കള്ളമാണെന്ന് സംശയിക്കപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ഇരുപത് ദിവസത്തോളമായി ജയിലില്‍ കഴിയുമ്പോള്‍ ദിലീപിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
https://www.facebook.com/Malayalivartha
























