എനിക്കിഷ്ട്ടം ലാലേട്ടന്റെ സത്യനാഥനെ ;ഫഹദ്

മലയാളത്തിലെ യുവനടന്മാരിലെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളാണ് ഫഹദ് ഫാസിൽ. പലപ്പോളും മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമായി ഫഹദിനെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ താരത്തിനുള്ളു- സത്യനാഥൻ
1992ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത സദയത്തിലെ നായകനാണ് സത്യനാഥൻ. മോഹൻലാലിന്റെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്ന്. ചിത്രത്തിൽ അത്ഭുതകരമായ വേഷപ്പകർച്ചയായിരുന്നു ലാലേട്ടന്റെത്. പ്രത്യേകിച്ചും ക്ളൈമാക്സിൽ. എന്നെങ്കിലുമൊരിക്കൽ അത്തരത്തിൽ ഒരു വേഷം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം- ഫഹദ് പറയുന്നു.
https://www.facebook.com/Malayalivartha
























