പരസ്യങ്ങളോ നോ ചാന്‍സ്...രജിഷ വിജയന്‍ എന്തു കൊണ്ട് പുതുമുഖങ്ങളില്‍ വ്യത്യസ്തയാകുന്നു

ആരോപണങ്ങള്‍ക്കിടയിലും മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ്. സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ല എന്ന രജിഷ വിജയന്റെ നിലപാടിന് പിന്തുണ നല്‍കി കൂടുതല്‍ താരങ്ങള്‍. പുതുമുഖ താരങ്ങള്‍ എല്ലാം പരസ്യങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് പ്രശ്‌നങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ട്. വിവാദത്തില്‍പ്പെട്ടാല്‍ സിനിമാ ഭാവിയെ ബാധിക്കുമെന്നവര്‍ ഭയപ്പെടുന്നു.
സിനിമാ താരങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് പരസ്യങ്ങള്‍. സിനിമയില്‍ മുഖം കാട്ടി ക്ലിക്കായ ശേഷം പരസ്യത്തിലേക്ക് പോകുന്നവരും, പരസ്യത്തിലൂടെ സിനിമയിലേക്ക് എത്തുന്നവരുമുണ്ട്. സൂപ്പര്‍താരങ്ങളുടെ പരസ്യ ഡയലോഗ് പോലും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ച നാടാണ് കേരളം. ജനം ആരാധിക്കുന്ന താരങ്ങള്‍, ഏത് തരം പരസ്യത്തില്‍ അഭിനയിക്കണമെന്ന അഭിപ്രായങ്ങള്‍ നാടെമ്പാടും ചര്‍ച്ചയാകുമ്പോളാണ് രജിഷ വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്.
അനുരാഗ കരിക്കിന്‍വെള്ളത്തിലെ എലിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷയുടെ നിലപാടിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നാണ് നടി വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ സൗന്ദര്യക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തില്‍ താന്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം തന്നെ സമീപിച്ചവരെ മടക്കിയയച്ചിരുന്നുവെന്നും നടി പറയുന്നു. ഇനി വരാനിരിക്കുന്നവര്‍ക്ക് മുന്നില്‍ തന്റെ നിലപാട് പ്രഖ്യാപിക്കുക കൂടിയാണ് രജിഷ.
തൊലിപ്പുറമേയുള്ള നിറത്തിനും വര്‍ണത്തിനുമായി ലോകമാകെയുള്ള മനുഷ്യര്‍ ആയിരക്കണക്കിന് കോടി രൂപയാണ് പ്രതിവര്‍ഷം ചിലവാക്കുന്നത്. ഇന്ത്യയിലും കേരളത്തിലും ഇത്തരം വര്‍ണത്തിലുള്ള പൊതുബോധം ഇന്നുമുണ്ട്. പുരോദമന കാഴ്ചപ്പാടുകളുണ്ടെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍ പോലുമുള്ള ഈ ചിന്തയെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നേറ്റങ്ങളാവശ്യപ്പെട്ട് നിരവധി പരസ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. മാറ്റം ഉണ്ടാകട്ടെ പുതുതലമുറയിലും.
https://www.facebook.com/Malayalivartha
























