സൂര്യ ടിവി സ്റ്റാർ വാർ മത്സരവേദിയിൽ പൊട്ടിത്തെറിക്കാൻ അനുവിനെ പ്രകോപിപ്പിച്ചതെന്ത്?

സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള തമ്മിലടി പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ചാനല്‍ ഷോകളില്‍ എത്തുന്ന താരങ്ങള്‍ തമ്മിലുള്ള അടിപിടി ചാനല്‍ റേറ്റിങ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു പ്രമോഷനുമായി എത്തിയിരിയ്ക്കുകയാണ് സൂര്യ ടിവി.
സീരിയല്‍ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് സ്റ്റാര്‍ വാര്‍. ഷോയുടെ അടുത്ത എപ്പിസോഡില്‍ അനു ജോസഫ് വഴക്കിടുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നു. അനുവിന്റെ വഴക്ക് അടുത്ത എപ്പിസോഡിന്റെ പ്രമോ ആയി ചാനല്‍ തന്നെ പുറത്ത് വിട്ടു. താരങ്ങള്‍ തമ്മില്‍ ശരിയ്ക്കും യുദ്ധം നടക്കുകയാണോ എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കും വിധമാണ് സ്റ്റാര്‍ വാറിന്റെ അടുത്ത എപ്പിസോഡിന്റെ പ്രമോഷന്‍ വീഡിയോ. ഫേസ്ബുക്ക് പേജിലൂടെ സൂര്യ ടിവി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
അനു ജോസഫാണ് വഴക്കിടുന്നത്. സ്റ്റാര്‍ വാര്‍ മത്സരവേദിയില്‍ പൊട്ടിത്തെറിക്കാന്‍ അനുവിടെ പ്രകോപിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചാണ് പ്രമോ പുറത്ത് വിട്ടിരിയ്ക്കുന്നത്. തനിക്ക് സഹകരിക്കാന്‍ കഴിയില്ല എന്നും ഇത് അഹങ്കാരമാണെന്നും പറഞ്ഞാണ് അനു ദേഷ്യപ്പെടുന്നത്.ഇന്ന് (ജൂലൈ 30) രാത്രി 9 മണിക്ക് അനു വഴക്കിടുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. അനു ജോസഫ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിയ്ക്കുന്നതും, മറ്റ് താരങ്ങള്‍ അനുവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് പ്രമോ വീഡിയോയില്‍ കാണുന്നത്.
ഇന്ന് (ജൂലൈ 30) രാത്രി 9 മണിക്ക് അനു വഴക്കിടുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. അനു ജോസഫ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിയ്ക്കുന്നതും, മറ്റ് താരങ്ങള്‍ അനുവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് പ്രമോ വീഡിയോയില്‍ കാണുന്നത്.
https://www.facebook.com/Malayalivartha
























