ഹണീ ബീ 2വിലെ യുവനടിയുടെ വെളിപ്പെടുത്തലോടെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്...

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ യുവനടിയുടെ പരാതി വാസ്തവമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തന്റെ ശരീരമെന്ന തരത്തില്‍ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങള്‍(ബോഡി ഡബിള്‍) ഹണി ബി ടു എന്ന സിനിമയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടി പോലീസില്‍ പരാതി നല്‍കിയത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീ ബി ടു എന്ന ചിത്രത്തിന്റെ സിഡി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡബിള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ തെളിവായി ഈ സി.ഡി. ഹാജരാക്കാന്‍ കഴിയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിനാല്‍ സെന്‍സറിങ്ങിന് നല്‍കിയ സിനിമയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില പ്രശ്‌നങ്ങളുണ്ടായതായി മേക്കപ്പ് മാനും മൊഴി നല്‍കി. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവര്‍ത്തകനായിരുന്ന അനൂപ് എന്നിവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം നടന്ന കുമ്പളത്തെ റിസോര്‍ട്ടിലും പോലീസ് തെളിവെടുപ്പു നടത്തും. ഹണിബീ ടു എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 2016 നവംബര്‍ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. കേസില്‍ കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നടന്ന മൊഴിയെടുക്കല്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. വഞ്ചന, െലെംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ വിനോദചാനലിലെ അവതാരക കൂടിയാണ് പരാതിക്കാരി.
പണ്ട് മുതലേ മസാല സിനിമകളിലെ ഒരു ഭാഗമായിരുന്നു ബോഡി ഡബിള്‍ അഥവാ മറ്റൊരാളുടെ ശരീര ഭാഗങ്ങൾ കാണിക്കുക എന്നത്. നടിമാരുടെ മുഖവും ഭാവാഭിനയവും ചിത്രീകരിച്ച ശേഷം മറ്റൊരു നടിയുടെ ശരീര ഭാഗങ്ങൾ കാണിച്ച് ഷൂട്ട് ചെയുന്നത് മുമ്പേ പതിവാണ്. ഇത് പലപ്പോഴും നടി അറിയിക്കുകയോ അവരുടെ കരാറിൽ പറയുകയോ ഇല്ല. പലപോഴും സിനിമ പ്രദർശിപ്പിച്ച് കഴിയുമ്പോഴാണ് ഇത്തരം നടിമാർ ഇത്തരമൊരു വഞ്ചന തിരിച്ചറിയുന്നത്. എന്നാൽ ഇതിനെ പറ്റി പരാതി പറഞ്ഞാൽ സംവിധായകർ അത് മുഖവിലയ്‌ക്കെടുക്കില്ല. കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ സിനിമയിൽ നിന്ന് പുറത്താകുമെന്നും ഭീഷണിയും പിന്നാലെ വരും. ചില സന്ദർഭങ്ങളിൽ ഇത്തരം കേസുകളിൽ പൈസ കൊടുത്തു ഒതുക്കുകയാണ് ചെയുന്നത്.
നാണക്കേട് കൊണ്ട് ഈ നടിമാർ പുറം ലോകത്ത് പരാതിപ്പെടാറില്ല . അത് കൊണ്ടുതന്നെ ഈ പ്രതിഭാസം സിനിമയിൽ വളരെയധികം പടർന്നു പന്തലിച്ചു. ഇത്തരം സിനിമകളിൽ അഭിനയിക്കുന്ന നടിമാർ ഉണ്ട്. ഇങ്ങനെ വഞ്ചിക്കപ്പെടുന്ന പല നടിമാരും മാനസികമായ് തളരുകയും ഫീൽഡിൽ നിന്ന് ഔട്ടാവുകയും ചെയ്തിട്ടുണ്ട് . ഇതിനൊരു അറുതി വരുത്തുകായാണ് ഹൊണീ ബീ 2വിലെ താരം ചെയ്തത്. ഇതോടെ കൂടുതൽ നടിമാർ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന. ഇത് സിനിമാലോകത്തുള്ള പല വമ്പന്മാരെയും ഒതുക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























