ഗായിക റിമി ടോമി മുൻകൂർ ജാമ്യമെടുക്കുന്നതിനെ കുറിച്ച് അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തുന്നു; ദിലീപുമായി ബന്ധപ്പെട്ട പീഡന കേസിൽ റിമിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചന കണക്കിലെടുത്താണ് ബുദ്ധിപരമായ നീക്കം

ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ മെമ്മറി കാർഡും എവിടെയാണെന്ന് റിമിയ്ക്കറിയാം എന്ന കണക്കുകൂട്ടലിലാണ് പോലീസ്. ഇത് സംബന്ധിച്ച് സത്യം പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും എന്ന വാശിയിലാണ് പോലീസ്. റിമി ടോമിയുടെ ആസ്തികളുടെ ഉറവിടവും പോലീസ് അന്വേഷിക്കുകയാണ്. റിമി ടോമിയുടെ സ്വത്ത് കണ്ട് പോലീസ് ഞെട്ടിയെന്നാണ് കഥ. അവരുടെ ആസ്തി അവരുടെ വരുമാനത്തിന്റെ മുന്നിരട്ടിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ പണം റിമി കൈകാര്യം ചെയ്യുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
റിമി ടോമിയുമായി ദിലീപ് സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. സിനിമയിലെ വമ്പൻമാരുടെ പണം ഇത്തരത്തിൽ ദിലീപ് കൈകാര്യം ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് റിമിയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് നടന്ന റെയ്ഡിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.
കൃത്യം നടത്തിയ മൊബൈൽ ഫോൺ ഒരിടത്തേക്കും മാറ്റിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിശ്വസനീയ വിവരം. നാദിർഷായുടെ കൈയിൽ ഫോൺ ഇല്ലെന്ന കാര്യം വ്യക്തമായി കഴിഞ്ഞു. നാദിർഷാ കഴിഞ്ഞാൽ റിമിയുമായാണ് ദിലീപിനു അടുത്ത ബന്ധമുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണും മെമ്മറി കാർഡും ഒട്ടും സംശയിക്കാത്ത ഒരാളെ ഏൽപ്പിക്കാനാണ് ദിലീപ് തീരുമാനിച്ചത്. റിമിയുമായുള്ള ദിലീപിന്റെ അടുത്ത ബന്ധം പലർക്കും അറിയാത്ത കാര്യമാണ്. അപ്പുണ്ണിയെ പോലുള്ള ചില വിശ്വസ്തർക്കു മാത്രമാണ് ഇക്കാര്യം അറിയുന്നത്.
എന്നാൽ വിവരങ്ങൾ അറിയാൻ പോലീസ് വിളിച്ചു വരുത്തിയപ്പോൾ തനിക്ക് ദിലീപിനെ അറിയുകയേയില്ലെന്ന നിലപാടാണ് റിമി സ്വീകരിച്ചത്. എന്നാൽ ദിലീപുമായുള്ള റിമിയുടെ ഫോൺ സമ്പർക്കത്തിന്റെയും മറ്റും വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. റിമിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നുണ്ട്. പ്രധാനമായും ദിലീപിന്റെ ആസ്തിയെ കുറിച്ചായിരിക്കും അന്വേഷിക്കുക. ഇതിൽ റിമിയുടെ പങ്കും അന്വേഷണ വിധേയമാക്കും.
അതിനിടെ റിമി ടോമിയുടെ ആസ്തി വിവരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നിന്നും ശേഖരിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. അതിന്റെ പൂർണ വിവരങ്ങൾ ലഭിക്കുകയാണ് പോലീസിന് മുമ്പിലുള്ള വഴി. അവ ലഭിച്ചു കഴിഞാൽ ദിലീപിന്റെ സ്വത്തുമായി താരതമ്യം ചെയ്യും. ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ റിമി ടോമി സഹായിക്കുകയാണെങ്കിൽ അവരെ കേസിൽ നിന്നും ഒഴിവാക്കിയേക്കും.
https://www.facebook.com/Malayalivartha
























