ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി മൈഥിലി

മലയാളത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി മൈഥിലി. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന പാതിരകാലം എന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. നടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകന്‍ ഉറപ്പുപറയുന്നു.
പ്രിയനന്ദന്റെ വാക്കുകള്‍–
പാതിരകാലത്തില്‍ ജഹനാര എന്ന കഥാപാത്രമായി അഭിനയിക്കുന്നത്
മൈഥിലിയാണ്. അവരുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷമായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമയില്‍ സ്ത്രിയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമകളും കുറവാണ്. പാതിരകാലം മൈഥിലിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമയാണ്.
https://www.facebook.com/Malayalivartha
























