ആ സിനിമ മറക്കില്ല ഈ ജീവിതത്തില്‍: മോഹന്‍ലാലിന്റെ ഗാഥാ ജാം ഇവിടെയുണ്ട്

വന്ദനത്തിലെ മോഹന്‍ലാലിന്റെ നായിക ഗാഥയെ മലയാളികള്‍ മറക്കില്ല. ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നടിയായിരുന്നു വന്ദത്തിലെ നായിക. എന്നാല്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രം അഭിനയിച്ചു സെലിബ്രിറ്റിയായി നില്‍ക്കുമ്പോഴാണു ഗിരിജ സിനിമ വിടുന്നത്. ഇപ്പോള്‍ എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ് ഇവര്‍.
ഒരു നടന്‍ എന്ന നിലയിലുള്ള ടെക്‌നിക്കല്‍ കഴിവിനേക്കാള്‍ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് നമ്മെ ആകര്‍ഷിക്കും. ആര്‍ക്കും ഇഷ്ടം തോന്നി പോകുന്ന ആത്മാര്‍ഥമായ ഒന്നാണ് അത്. വന്ദനത്തിന്റെ ടീം വളരെ നല്ലതായിരുന്നു. അവരുടെ എനര്‍ജിയാണ് ആ സിനിമയുടെ വിജയം. ഗാഥാ ജാം സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു നിഷ്‌കളങ്കത ഉള്ളതു കൊണ്ടാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പൂര്‍ണ്ണതയുള്ള അഭിനയത്തിനുമാണ് എന്നും ഗിരിജ പറയുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഗിരിജയായിരുന്നു നായിക.
ചിത്രം സൂപ്പര്‍ ഹിറ്റായി. എന്നാല്‍ മണിരത്‌നം മറ്റൊരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ താന്‍ ആ ചിത്രം നിരസിച്ചു. കാരണം അതിനു തൊട്ടു മുമ്പു താന്‍ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്നു ഗിരിജ പറയുന്നു. അതുകൊണ്ടു തന്നെ വീണ്ടും അഭിനയരംഗത്ത് എത്തിയാല്‍ മണിരത്‌നം ചിത്രത്തിലൂടെ തുടങ്ങാനാണ് ആഗ്രഹം എന്നു ഗിരിജ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.
https://www.facebook.com/Malayalivartha