പൃഥ്വിരാജും പാർവ്വതിയും വീണ്ടും പ്രണയിക്കാനൊരുങ്ങുന്നു

മൊയ്‌ദീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി.
മൊയ്ദീനെയും കാഞ്ചനയെയും മലയാളിക്ക് മറക്കുവാൻ കഴിയില്ല. ഈ ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും മൈ സ്റ്റോറി എന്ന സിനിമയിലൂടെ ഒന്നിക്കുന്നു.സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദ സ്റ്റോറി ഗോസ് ബാക്ക് ടു ദ ബിഗിനിങ് (ആരംഭത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്)എന്ന ടാഗ്ലൈനോടെയാണ് 52 സെക്കന്‍ഡുള്ള പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
കാഞ്ചനമാലയ്ക്കും മൊയതീനും ശേഷം ജയ്, താര എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ റോഷ്ണി ദിനകറാണ്.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സ്പെയിനിലും പോര്‍ച്ചുഗലിലുമായി പൂര്‍ത്തിയായി. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങളായ എന്തിരന്‍,ലിംഗ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആര്‍.രത്നവേലുവാണ് ഛായാഗ്രഹണം.റൊമാന്റിക് മ്യൂസിക്കല്‍ എന്റര്‍ടെയ്നറായ മൈ സ്റ്റോറിയുടെ സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.ഹോളിവുഡ് താരം റോജര്‍ നാരായണ്‍ ആണ് ചിത്രത്തിലെ വില്ലന്‍.
കോസ്റ്റ്യൂം ഡിസൈനറായ സംവിധായക റോഷ്നി ദിനകരുടെ ആദ്യ ചിത്രമായ മൈ സ്റ്റോറി നിര്‍മ്മിക്കുന്നതും റോഷ്നി ദിനകര്‍ എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് തന്നെയാണ്. 1990കള്‍ മുതല്‍ പുതിയ കാലഘട്ടം വരെയെത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ജീവിതകാലം മുഴുവനുള്ള പ്രണയമാണ് സിനിമ അനാവാരണം ചെയ്യുന്നതെന്ന് റോഷ്നി പറഞ്ഞു.
https://www.facebook.com/Malayalivartha