പ്രേക്ഷകരുടെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലും ബാലുവിന്റെ യഥാര്‍ത്ഥ സഹോദരനും ഉണ്ടായിരുന്നോ?

മലയാളി ടെലിവിഷന്‍ പ്രേക്ഷകരെ ടിവിയുടെ മുന്നില്‍ പിടിച്ചിരുത്തിയ സീരിയല്‍ അത് ഒരു പക്ഷെ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയൽ തന്നെ .ജനപ്രീതി നേടി മുന്നോട്ട് പോവുന്ന പരമ്പര കുടുംബ ജീവിതത്തിലെ സൂവര്‍ണ നിമിഷങ്ങളെ പലപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കോരിയിടുന്നത് പതിവാണ്.
സീരിയലിലെ മൂത്തമകനായി അഭിനയിക്കുന്ന മുടിയനായ പുത്രന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ഋഷി ഡാന്‍സ് പരിപാടികളുമായി യാത്രയിലാണെന്നും ഉടനെ തന്നെ തിരിച്ചെത്തുമെന്നും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അതിനോടൊപ്പം പരമ്പരയിലെ നായകനായി അഭിനയിക്കുന്ന ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരന്മാരണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കുടുംബ പരമ്പരയായി സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പുംമുളകില്‍ ഉള്ളതില്‍ പകുതിയില്‍ പേരും കുടുംബക്കാരണ്. ബാലുവിന്റെ മകളും ഏതാനും എപ്പിസോഡുകളില്‍ പങ്കെടുത്തിരുന്നു. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha