മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ' ബോസ്‌ഓഫീസ് കളക്ഷൻ പുറത്ത്

'സെവന്‍ത് ഡേ'യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത് ഓണത്തിന് തീയറ്ററുകളിൽ എത്തിയ മമ്മൂട്ടിച്ചിത്രമായിരുന്നു 'പുള്ളിക്കാരൻ സ്റ്റാറാ'. ചിത്രം രണ്ടാംവാരത്തിലേക്കെത്തുമ്പോൾ മികച്ച പ്രതികരണമാണ് കുടുംബപ്രേക്ഷകർക്കിടയില്‍ ചിത്രത്തിന് ലഭിക്കുന്നത്.
ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിർമിച്ച ചിത്രം വിതരണത്തിനെത്തിച്ചത് ആന്റോ ജോസഫ് ആണ്.
മോഹന്‍ലാല്‍ ചിത്രം 'വെളിപാടിന്റെ പുസ്തക'ത്തിന്റെ കളക്ഷന്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തിയതിനുപിന്നാലെ സെപ്റ്റംബര്‍ ഒന്നിന് തീയറ്ററുകളിലെത്തിയ മമ്മൂട്ടിച്ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പത്തുദിവസം കൊണ്ട് ചിത്രം വാരിയത് 10.55 കോടി രൂപയാണ്.
https://www.facebook.com/Malayalivartha