മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായെങ്കിലും, അവരോടു അധികം സംസാരിച്ചിട്ടില്ല; രഹസ്യം വെളിപ്പെടുത്തി നടി

നടി ഗീത മലയാളിപ്രേക്ഷകർക്ക് സുപരിചിതയാണ്. തെലുങ്ക് മാതൃഭാഷയായിട്ടുള്ള ഗീത ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ ഭൈരവിയിലാണ്. ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനിയുടെ സഹോദരി ആയിട്ടാണ് ഗീതയുടെ അരങ്ങേറ്റം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഗീത കുറച്ച് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമകളിൽ മലയാളം സിനിമയിലാണ് ഗീതക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. നല്ല അർത്ഥവത്തായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഉറച്ചു നിൽക്കാൻ ഗീതക്ക് കഴിഞ്ഞു. നടൻ മോഹൻലാലിനോടൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഗീത ഇപ്പോൾ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണെന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും ഗീത പറഞ്ഞു. ഒരു പ്രമുഖവാരികയ്ക്ക് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഗീത തുറന്ന് സംസാരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha