പൃഥിരാജ് ആഗസ്റ്റ് സിനിമയില്‍ നിന്ന് പിന്‍മാറിയതെന്തിന്

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ നല്ല നിര്‍മാണ കമ്പനിയെന്ന് പേരെടുത്ത ആഗസ്റ്റ് സിനിമയില്‍ നിന്ന് രണ്ട് മാസം മുമ്പ് നടന്‍ പൃഥ്വിരാജ് പിന്‍മാറിയിരുന്നു. വിവാദങ്ങളോ, വിദ്വേഷമോ ഇല്ലാതെ ആരോഗ്യപരമായ പിന്‍മാറ്റമായിരുന്നു അത്. എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. പൃഥ്വിരാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കമ്പനിയിലെ പ്രധാനിയായ ഷാജി നടേശന്‍ ഡബിള്‍ ബാരല്‍ എന്ന പരീക്ഷണ ചിത്രം നിര്‍മിച്ചത്. ഏഴ് കോടിക്ക് തീരുമെന്ന് പറഞ്ഞ ചിത്രം പൂര്‍ത്തായയപ്പോള്‍ 15 കോടിയോളം രൂപയായി. തിയേറ്ററില്‍ വലിയ പരാജയമായിരുന്നു ഡബിള്‍ ബാരല്‍.
അതിലൂടെ കമ്പനിക്കുണ്ടായ നഷ്ടം നികത്താനാണ് ഡാര്‍വിന്റെ പരിണാമം എന്ന സിനിമയില്‍ പൃഥ്വിരാജ് പെട്ടെന്ന് അഭിനയിച്ചത്. എന്നാലതും പരാജയമായി. എന്നാല്‍ അതിനൊപ്പം നിര്‍മിച്ച അനുരാഗകരിക്കിന്‍വെള്ളം ഹിറ്റായി. തുടര്‍ന്ന് നിര്‍മിച്ച ദ ഗ്രേറ്റ് ഫാദറിനും നല്ല കളക്ഷന്‍ ലഭിച്ചു. അങ്ങനെ നഷ്ടത്തിലായിരുന്ന കമ്പനി ഒരുവിധം മോശമല്ലാത്ത അവസ്ഥയിലായി. ആ സമയത്താണ് ടിയാന്‍ എന്ന ചിത്രം ആഗസ്റ്റ് സിനിമാസ് നിര്‍മിക്കണമെന്ന ആവശ്യം പൃഥ്വിരാജ് ഉന്നയിച്ചത്. എന്നാല്‍ ഇതുപോലൊരു സിനിമ ചെയ്താല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ഷാജിനടേശന്‍ വ്യക്തമാക്കി. പൃഥ്വിരാജിനാകട്ടെ സിനിമയുടെ ലാഭനഷ്ടങ്ങളല്ല, പരീക്ഷണങ്ങള്‍ നടത്താനാണ് താല്‍പര്യം.
ടിയാനില്‍ നിന്ന് ഷാജി നടേശന്‍ പിന്‍മാറിയതോടെ കമ്പനിയില്‍ നിന്ന് താനും മാറുകയാണെന്ന് പൃഥ്വിരാജ് അറിയിച്ചു. എന്നാല്‍ സന്തോഷ് ശിവനോ , ആര്യയോ കമ്പനി വിട്ടില്ല എന്നതും ശ്രദ്ധേയമായി. ടിയാന്‍ അടുത്തകാലത്ത് മലയാളസിനിമയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമായി മാറുകയും ചെയ്തു. 20 കോടിയിലധികം മുതല്‍മുടക്കുണ്ടായിരുന്ന ചിത്രം 12 കോടിയോളം രൂപയുടെ ബാധ്യതയാണ് നിര്‍മാതാവിന് വരുത്തിവെച്ചത്. പൃഥ്വിരാജിന് ഇഷ്ടപ്പെടുന്ന രീതിയില്‍ അഠുത്തകാലത്ത് ചെയ്ത ജയിംസ് ആന്റ് ആലീസ്, ഊഴം, ആദംജോണ്‍ എന്നീ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്.
https://www.facebook.com/Malayalivartha