ചരിത്രം സൃഷ്ടിച്ച് മോഹന്‍ലാലിന്റെ ദൃശ്യം; ചൈനീസ് നിര്‍മ്മാണ കമ്പനി തിരക്കഥ അവകാശം വാങ്ങുന്ന ആദ്യ സിനിമയെന്ന റെക്കോര്‍ഡ്

ദൃശ്യം ഇനി ചൈനക്ക് സ്വന്തം. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം വന്‍വിജയം നേടിയ സിനിമയാണ്. ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്നെ ദൃശ്യത്തിന്റെ റിമേക്കുകള്‍ വന്നു. തമിഴില്‍ കമല്‍ഹാസന്‍, ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു പ്രധാന വേഷം ചെയ്തത്. മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്.
ഇപ്പോള്‍ ദൃശ്യം ഒരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിര്‍മ്മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ചിത്രം നേടിയത്. സംവിധായകന്‍ ജീത്തു ജോസ്ഫ് ആണ് ഈ വിവരം പുറത്തു വിട്ടത്.
മോഹന്‍ലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഞാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തു വന്ന ദൃശ്യം ഞങ്ങള്‍ക്കേറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാര്‍ത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകര്‍. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങള്‍ ഇനിയും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
ജീത്തു ജോസഫ്
https://www.facebook.com/Malayalivartha