'ഉസ്താദ് ഹോട്ടലി'നുശേഷം അൻവർ റഷീദും ദുൽഖറും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക, ദുൽഖർ സൽമാൻ ഒരു മുഴുനീളചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്നു. അൻവർ റഷീദിന്റെ ചിത്രത്തിലാണ് ദുൽഖർ പോലീസായി എത്തുന്നത്. ചിത്രം പൂർണമായും ഒരു പൊലീസ് കഥയാണ് പറയുന്നത്.
ഈ ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് എന്നായിരുന്നു വാർത്ത. എന്നാൽ അങ്ങനെയൊരു വാർത്ത തെറ്റാണെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. ശിവപ്രസാദ് എന്ന പുതുമുഖമാണ് തിരക്കഥ നിർവഹിക്കുന്നത്. ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദും ദുൽക്കറും വീണ്ടും ഒന്നിക്കുന്ന എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
https://www.facebook.com/Malayalivartha