കമല്‍സാറിനെയും ക്രൂ മെമ്പേഴ്‌സിനെയും മിമിക്രി കാട്ടി കൈയിലെടുക്കാന്‍ ദിലീപ് മിടുക്കനായിരുന്നു-ലാല്‍ജോസ്

സംവിധായകൻ കമലിന്റെ ശിഷ്യന്മായിട്ടായിരുന്നു ലാൽ ജോസിന്റെയും അക്കു അക്ബറിന്റെയും ദിലീപിന്റെയും സിനിമാ ജീവിതം ആരംഭിക്കുന്നത്. ലാൽ ജോസും അക്കു അക്ബറും പിന്നീട് സംവിധായകരെന്ന നിലയിലും ദിലീപ് അഭിനേതാവെന്ന നിലയിലും സിനിമയിൽ പേരെടുത്തു. ലാൽ ജോസ് ദിലീപിനെവച്ച് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ രസികൻ , ചാന്ത്പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴ് സുന്ദരരാത്രികൾ എന്നീ ചിത്രങ്ങളും അക്കു ദിലീപിനെ നായകനാക്കി മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളും ചെയ്തു.
സഹസംവിധായകരായിരുന്ന കാലം മുതല്‍ ദിലീപും ലാല്‍ ജോസും സുഹൃത്തുക്കളാണ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ്‌സ് ആയിരുന്നു ലാല്‍ ജോസ്, അക്കു അക്ബര്‍, ദിലീപ് എന്നിവര്‍. കമല്‍സാറിനെയും ക്രൂ മെമ്പേഴ്‌സിനെയും മിമിക്രി കാട്ടി കൈയിലെടുക്കാന്‍ ദിലീപ് മിടുക്കനായിരുന്നുവെന്ന് ലാല്‍ജോസ് പറയുന്നു. അക്കാലത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാല്‍ജോസ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മിടുക്കനായിരുന്നു അക്കു അക്ബര്‍. അക്കു ആണ് ഞങ്ങള്‍ക്കിടയില്‍ ആദ്യമായി ടെലിഫിലിം ചെയ്യുന്നത്. ‘പെയ്‌തൊഴിയാതെ’ എന്നായിരുന്നു പേര്. രണ്ട് സിനിമ കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ ആ സ്‌ക്രിപ്റ്റ് എഴുതി. അതുവരെ ഒരു വരി പോലും ഭാവിക്ക് വേണ്ടി എഴുതിയിട്ടില്ല എന്ന സത്യം എന്നെ ഞെട്ടിച്ചു.
അങ്ങനെ ടെലിഫിലിമിന്റെ പൂജ കമല്‍സാറാണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത്. ആര്‍ട് അസിസ്റ്റന്റാണ് തേങ്ങയില്‍ കര്‍പ്പൂരം കത്തിച്ച് ക്യാമറ ഉഴിയേണ്ടത്. പക്ഷേ, അക്കു അക്ബര്‍ വെപ്രാളം കൊണ്ട് കമല്‍സാറിന്റെ കൈയിലേക്കാണ് തേങ്ങയും കര്‍പ്പൂരവുമെടുത്ത് കൊടുത്തത്. പുഞ്ചിരിയോടെ അതു വാങ്ങി ക്യാമറ ഉഴിഞ്ഞു. ഇനി അതുടയ്ക്കണം. ഞാന്‍ തേങ്ങ വാങ്ങാന്‍ കൈ നീട്ടുമ്പോഴേക്കും സാറിനെ പ്രീതിപ്പെടുത്താന്‍ ദിലീപ് ചാടി വീണു. വാങ്ങിക്കഴിഞ്ഞാണ് അവന്‍ ഞെട്ടിയത്. അതൊരു മണല്‍ പ്രദേശമായിരുന്നു. തേങ്ങയുടയ്ക്കാന്‍ ഒരു കഷ്ണം കല്ലുപോലും ഇല്ല.
അവനെന്നെ ദയനീയമായി നോക്കുന്നുണ്ട്. ഒടുവില്‍ ഒരു ചെറിയ കഷ്ണം കല്ലു കിട്ടി. ഉള്ള ശക്തി മുഴുവനുമെടുത്ത് ഒറ്റയേറ്. തേങ്ങയിലെ കൂര്‍ത്തുനില്‍ക്കുന്ന ചകിരിയുള്ള ഭാഗമാണ് കല്ലില്‍ കുത്തി വീണത്. ചക്രം പോലെ കറങ്ങിയതല്ലാതെ തേങ്ങ പൊട്ടിയില്ല. നിമിത്തത്തില്‍ വിശ്വസിക്കുന്നവരാണല്ലോ സിനിമാക്കാര്‍. അക്കു നെഞ്ചത്ത് കൈവെച്ചു കൊണ്ടു പറഞ്ഞു ” പതിനാറ് പ്രാവശ്യമാടാ കറങ്ങിയത്. അത്രയും ദിവസം കഴിയും ഇതൊന്ന് പൂര്‍ത്തിയാക്കാന്‍”. പറഞ്ഞത് പോലെ ഒന്നര വര്‍ഷം കഴിഞ്ഞാണ് ആ ടെലിഫിലിം പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha