തികച്ചും യാദൃശ്ചികമായി മഞ്ചുവും ദിലീപും ഒരുമിച്ചെത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ

മലയാളിപ്രേക്ഷകരെ ഞെട്ടിപ്പിച്ചുക്കൊണ്ട് ദിലീപ് ചിത്രവും മഞ്ജു ചിത്രവും ഒരുദിവസം റിലീസിനൊരുങ്ങുന്നു. ദിലീപിന്റെ 'രാമലീല'യും മഞ്ജു വാര്യരുടെ 'ഉദാഹരണം സുജാത'യുമാണ് ഒരേ ദിവസം തീയറ്ററുകളിൽ എത്തുന്നത്. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്റ്റംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇതേദിവസം തന്നെയാണ് 'ഉദാഹരണം സുജാത'യും റിലീസ് ചെയ്യുന്നത്.
ഇരുവരുടെയും വിവാഹശേഷമോ പിരിഞ്ഞ ശേഷമോ രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാൻ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ചിത്രത്തിൽ ദിലീപ് രാഷ്ട്രീയപ്രവർത്തകനായി എത്തുമ്പോൾ മഞ്ജു കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്
സെൻസറിങ് പൂർത്തിയാകേണ്ട ഉദാഹരണം സുജാത വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ സെപ്റ്റംബർ 28ന് റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha





















