കുടുംബവും സിനിമയും യാത്രയും- മനസ്സ് തുറന്ന് ജയസൂര്യ

കുടുംബം കഴിഞ്ഞുള്ള തിരക്ക് തനിക്ക് മതിയെന്ന് ജയസൂര്യ. തിരക്കുകള്‍ ഒരിക്കലും തന്നെ ബാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. കുടുംബത്തിന്റെ സന്തോഷങ്ങള്‍ മാറ്റിവെച്ചിട്ടില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ തെരക്ക് കഴിയുന്നത് വരെ കാത്തിരുന്നാല്‍ മക്കള്‍ അവരുടെ ഇഷ്ടത്തിന് വളരും. പിന്നെ അവര്‍ക്ക് നമ്മള്‍ വേണ്ടിവരില്ല. അവര്‍ക്ക് അച്ഛന്റെ സ്‌നേഹം വേണ്ടത് ഇപ്പോഴാണ്. അത് നഷ്ടമായാല്‍ പിന്നെ തിരിച്ച് കിട്ടില്ലെന്ന് താരം പറഞ്ഞു. ക്യാപ്ടന്‍ കഴിഞ്ഞ് കുടുംബത്തിനൊപ്പം യാത്രകള്‍ നടത്തിയ ശേഷമാണ് പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്തത്.
ഒരോ സിനിമ കഴിയുമ്പോഴും ഒന്നൊര മാസം വീട്ടില്‍ ചുമ്മാതിരിക്കുമെന്ന് താരം പറഞ്ഞു. ആ സമയം കുടുംബത്തിനുള്ളതാണ്. വേണമെങ്കില്‍ 12 മാസവും അഭിനയിക്കാം. പക്ഷെ, ആര്‍ക്ക് വേണ്ടി. ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എന്ന് പറയുന്നത് രക്ഷപെടാന്‍ വേണ്ടിയാണ്. വീട്ടില്‍ കുറേ പൈസ ഉണ്ടാക്കി കൊടുത്തിട്ട് മാത്രം കാര്യമില്ലല്ലോ. നമ്മുടെ ഉത്തരവാദിത്വം നിറവേറ്റണ്ടേ. ഇപ്പോള്‍ തനിക്ക് പറ്റുന്ന സിനിമകള്‍ മാത്രമാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. പുണ്യാളന്‍ തീര്‍ത്ത ശേഷം ജയസൂര്യ നേരെ വാരാണസിക്ക് പോയി. അവിടെ വച്ച് മോഹന്‍ലാലിന്റെ ഒഡിയന്റെ സെറ്റ് സന്ദര്‍ശിച്ചിരുന്നു. തിരികെ എത്തിയ ശേഷം ഓണം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ശേഷം പുണ്യാളന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആട് ടുവിനായി ഷാജിപാപ്പന്റെ ഗെറ്റപ്പിലായി.
ഇതാണ് നിന്റെ നല്ല സമയം, മാക്‌സിമം ഓടിക്കോ എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ, താന്‍ അതൊന്നും കേള്‍ക്കാറില്ലെന്ന് ജയസൂര്യ പറഞ്ഞു. എനിക്ക് ഇഷ്ടമുള്ളതാണ് ചെയ്യുന്നത്. സു സു ചെയ്യുന്നതിന് മുമ്പ് 40 ദിവസം വീട്ടിലിരിക്കുകയായിരുന്നു. വീട്ടിലിരിക്കുന്നതും നല്ല കാര്യമാണ്. കുട്ടികളോടും ഭാര്യയോടും ഒപ്പം പുറത്ത് പോകും. അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം. ഭാര്യ ഇപ്പോള്‍ കോസ്റ്റിയൂമറാണ്. കൂടാതെ തുണിക്കടയുണ്ട്. അതിന്റെ തിരക്ക് ഉണ്ടെങ്കിലും കുടുംബം കഴിഞ്ഞേ മറ്റ് കാര്യങ്ങളുള്ളൂ എന്നും ജയസൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha





















