മാധ്യമങ്ങളില്‍ സുഖിപ്പിക്കല്‍ സിനിമാ റിവ്യൂ ഇല്ലാതാകുന്നു; താരങ്ങളും അണിയറപ്രവര്‍ത്തകരും ആശങ്കയില്‍

സ്വന്തം വാരിക്കുഴിതോണ്ടിയ അവസ്ഥയിലാണ് മലയാള സിനിമാ സംഘടനകളും താരങ്ങളും. നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാടെടുത്ത മാധ്യമങ്ങള്‍ സിനിമാ നിരൂപണവും കണിശമാക്കുന്നു. ശനിയാഴ്ചത്തെ ഏഷ്യാനെറ്റിന്റെ രാവിലത്തെ ഷോയില്‍ ഓണത്തിനിറങ്ങിയ സിനിമകള്‍ എല്ലാം പരാജയമാണെന്ന് വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നതും ഭേദപ്പെട്ട കളക്ഷനുള്ളതും നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടിലാണെന്നും പരിപാടിയില്‍ വ്യക്തമാക്കുന്നു.
മനപ്പൂര്‍വം വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇതൊന്നും. സത്യം അതാണ്. ഓണച്ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം വലിയ പരാജയമാണ്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറല്ല പഴയവീഞ്ഞ് തന്നെ. പൃഥ്വിരാജിന്റെ ആദം വിഷ്വല്‍ മാത്രം നല്‍കുന്നു. നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ കാന്‍സര്‍ ആണ് വിഷയം. അത് നര്‍ഡമത്തില്‍ അവതരിപ്പിച്ചത് കൊണ്ട് പരിക്കില്ലാതെ രക്ഷപെട്ടു.
മോഹന്‍ലാലും ഏഷ്യാനെറ്റ് എം.ഡി മാധവനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് പതിവായി ഏഷ്യാനെറ്റിന് നല്‍കിയിരുന്ന സാറ്റലൈറ്റ് അവകാശം ഇപ്പോള്‍ അമൃതാ ടിവിക്ക് നല്‍കിയിരിക്കുന്നത്. അത് പോലെ അമൃതയില്‍ ലാല്‍സലാം എന്ന ഷോയും തുടങ്ങിയത്. എന്നാല്‍ അമൃതാനന്ദമിയുടെ ആവശ്യപ്രകാരമാണിതെന്നാണ് മോഹന്‍ലാലുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലും നാലും അഞ്ചും കോടിക്കായിരുന്നു ഏഷ്യാനെറ്റ് വാങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ പുതിയ തീരുമാനവും സിനിമകള്‍ മോശമാണെങ്കില്‍ അത് പോലെ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമി പത്രത്തിന് സിനിമകളുടെ പരസ്യം സിനിമാക്കാര്‍ നല്‍കുന്നില്ല. അതുകൊണ്ടാണോ എന്നറിയില്ല ഓണം മുതല്‍ ശനിയാഴ്ചത്തെ സിനിമാ റിവ്യൂ അവര്‍ ശക്തമാക്കി. മോഹന്‍ലാലിനും മമ്മൂട്ടിക്കും മാതൃഭൂമിയുമായി നല്ല ബന്ധമാണ്. പക്ഷെ, അവരുടെ സിനിമകളെയാണ് റിവ്യൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത്. പുതിയ എഡിറ്റര്‍ ചാര്‍ജ്ജ് എടുത്തതോടെയാണ് നയം മാറ്റിയതെന്ന് മാതൃഭൂമി പറയുന്നു. എന്തായാലും ചാനലുകളെയും പത്രങ്ങളെയും പിണക്കിയ താരങ്ങളും മറ്റ് സിനിമാക്കാരും സ്വയം കുഴിച്ച കുഴിയല്‍ വീണിരിക്കുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha