രാമലീലയെ അനുകൂലിച്ച് വിനീത്, രാമലീല കാണാന്‍ കാത്തിരിക്കുകയാണെന്ന് വിനീത്

ദിലീപിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രാമലീല. നിരവധി താരങ്ങള്‍ രാമലീലയെ പിന്തുണച്ചും അനുകൂലിച്ചും രംഗത്തെത്തി. എന്നാല്‍ ദിലീപ് ചിത്രം രാമലീല പൂജ റിലീസില്‍ ശ്രദ്ധനേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയലില്‍ കഴിയുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് ചര്‍ച്ചയാകുന്നത്. രാമലീല സെപ്തംബര്‍ 29ന് തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ചിത്രം ബഹിഷ്‌കരിക്കണമെന്നും രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് നിരവധിപ്പേര്‍ രംഗത്തെത്തി.
ഏറ്റവുമൊടുവില്‍ രാമലീലയെ പിന്തുണച്ച് നടന്‍ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ചില ആളുകള്‍ അവരുടെ അഭിപ്രായത്തിലും കാഴ്ച്ചപ്പാടിലും ആക്രോശിക്കുകയും അലറിവിളിക്കുകയുമാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികള്‍ക്കായാലും ദോഷമേ ചെയ്യു എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
അരുണ്‍ ഗോപിക്ക് അദ്ദേഹത്തിന്റെ മഹത്വമുണ്ട്. അത് തീര്‍ച്ചയായും ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. താന്‍ രാമലീല കാണും. അത് തീര്‍ച്ചയാണെന്നും വിനീത് പറഞ്ഞു.
https://www.facebook.com/Malayalivartha