പറവ വ്യാഴാഴ്ച എത്തും!

നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ വ്യാഴാഴ്ച്ച തീയേറ്ററുകളില്‍ എത്തും. അന്‍വര്‍ റഷീദ് എന്റര്‍റ്റൈന്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദ മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷിജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം,അര്‍ജുന്‍ അശോകന്‍,ഗ്രിഗറി , സിദ്ദിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ സൗബിനെ കൂടാതെ മുനീര്‍ അലി,നിസ്സാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
https://www.facebook.com/Malayalivartha