മോഹന്‍ലാലിന്റെ നായികയ്ക്ക് നാവ് പിഴച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ അബദ്ധം...

’’ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി അന്ന രാജനെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമ മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരം. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലും ലിച്ചി തകര്‍ത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലിച്ചിയുടെ ഒരബദ്ധമാണ്.
സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിന്‍ എന്ന ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha