'ഷെർലക് ടോംസി'ന്റെ ട്രെയിലർ എത്തി

വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുമേനോൻ നായകനാകുന്ന ഷെർലക് ടോംസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിട്ട് നീളുന്ന ട്രെയിലർ മുഴുനീള കോമഡി ചിത്രമാണെന്ന സൂചന നൽകുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിനുശേഷം ബിജുമേനോനും ഷാഫിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഷെർലക് ടോംസ്. ചോക്ലേറ്റ്, മേക്കപ്മാൻ എന്നീ ചിത്രങ്ങൾക്കുശേഷം സച്ചി ഷാഫിക്കു വേണ്ടി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കുട്ടിക്കാലം മുതൽ ഷെർലക് ഹോംസ് കഥകൾ വായിച്ചു വളരുന്ന ടോമിന്റെ ആഗ്രഹം വലുതാകുമ്പോൾ ഒരു കുറ്റാന്വേഷകൻ ആകണമെന്നായിരുന്നു. ഇതിനായി ഐ.പി.എസ് ആഗ്രഹിച്ച് സിവിൽ സർവ്വീസ് എഴുതുന്ന ടോമിന് പക്ഷെ ലഭിക്കുന്നത് ഐ.ആർ.എസ് ആണ്. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
വീഡിയോ കാണു
https://www.facebook.com/Malayalivartha