"ഞാന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ പലരും പറഞ്ഞു, ഞങ്ങളുടെ ദാമ്പത്യം രണ്ട് വര്‍ഷം പോലും നീണ്ടുനില്‍ക്കില്ലെന്ന്" - ഗിന്നസ് പക്രു മനസ്സ് തുറക്കുന്നു

പൊക്കമില്ലായ്മയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ നടനാണ് ഗിന്നസ് പക്രു. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയ്കുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്ന് ഗിന്നസ് പക്രു പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവള്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു.
സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ എന്റെ ഭാര്യ ബോട്ടിക് തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവള്‍ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. ഞാനും ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രു പറഞ്ഞു.
https://www.facebook.com/Malayalivartha