പറവയിൽ അഭിനയിക്കാത്തിന്റെ പിന്നിലുള്ള ആ രഹസ്യം

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സുന്ദരിയാണ് അനു സിത്താര. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
സൗബിന്റെ ‘പറവ’യില്‍ അഭിനയിക്കാനായി അനു സിത്താരയും ഓഡീഷനില്‍ പങ്കെടുത്തിരുന്നെന്ന് നടി തന്നെ വ്യക്തമാക്കി. പക്ഷെ തനിക്ക് അവസരം ലഭിച്ചില്ലെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും അനു സിത്താര പറഞ്ഞു.

എങ്കിലും നടി 'പറവ' കണ്ടശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറന്നില്ല. പറവ ഒറ്റവാക്കിൽ ഗംഭീരമെന്നും എല്ലാവരും തകർത്തുമെന്നുമാണ് അനു പറയുന്നത്. എന്തുകൊണ്ട് അനുവിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തില്ലെന്ന് വ്യക്തമല്ല...
https://www.facebook.com/Malayalivartha





















