കമലഹാസന്റെ മുന്നില്‍ കരഞ്ഞപേക്ഷിച്ച് സുജാ വരുണി; ‘എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് നിങ്ങള്‍ എന്റെ കല്യാണം നടത്തി തരണം’

കമല്‍ഹാസന്‍ അവതാരകനായെത്തുന്ന വിജയ് ടി വിയിലെ ബിഗബോസ് ഷോ മികച്ച പ്രതികരണമാണ് നേടുന്നത്. മലയാളിയായ നടി ഓവിയ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് താരത്തിനാണ്. അതിന് ശേഷം ബിഗ്‌ബോസ് ഹൗസില്‍ എത്തി ചേര്‍ന്ന നടിയാണ് സുജാ വരുണി. കഴിഞ്ഞ ആഴ്ച്ച സുജ ബിഗ്‌ബോസ് ഹൗസില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതിനു ശേഷം കമല്‍ഹാസനോട് സംസാരിക്കുന്നതിനിടയ്ക്ക് പല തവണ സുജ കരഞ്ഞു. തന്റെ അച്ഛനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുജ കരഞ്ഞത്.
” എനിക്ക് അച്ഛനുണ്ട്, പക്ഷേ എന്നോടൊപ്പം ഇല്ല. ഞാന്‍ പെണ്ണായി ജനിച്ചതിനാല്‍ അദ്ദേഹം എന്നെ വിട്ടുപോയി. എവിടെയാണ് ഇപ്പോള്‍ അദ്ദേഹമെന്ന് അറിയില്ല. ഈ പരിപാടി കണ്ട് അദ്ദേഹം എന്നെ തേടി എത്തുകയാണെങ്കില്‍, ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ മകളായി കൂടെ നിന്ന് അദ്ദേഹത്തിന് ഭക്ഷണം നല്‍കണം. അതാണെന്റെ ആഗ്രഹം.” നിറകണ്ണുകളോടെ സുജ പറഞ്ഞു. സുജയുടെ വിഷമം കണ്ട് കമല്‍ഹാസന്റെയും കണ്ണുനിറഞ്ഞു. ”രണ്ട് മാസത്തിനുള്ളില്‍ നിന്റെ അച്ഛന്‍ നിന്നെ തേടി എത്തിയില്ലെങ്കില്‍ ഞാന്‍ നിന്റെ വീട്ടിലേക്ക് വരാം. ഭക്ഷണം കഴിക്കാനായി…” കമല്‍ പറഞ്ഞു.
കമലിന്റെ വാക്കുകള്‍ കേട്ട് സുജ പൊട്ടിക്കരഞ്ഞു. ”എന്റെ അച്ഛന്‍ വന്നില്ലെങ്കില്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് നിങ്ങള്‍ എന്റെ കല്ല്യാണം നടത്തി തരണം”സുജ ആവശ്യപ്പെട്ടു. ”തീര്‍ച്ചയായും” കമല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha