ബാബു ആന്റണിയും നിവിൻ പോളിയും തമ്മിലുള്ള കളരി പരിശീലനത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു

ബാബു ആന്റണിയും നിവിൻ പോളിയും തമ്മിലുള്ള കളരി പരിശീലനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിവിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയുള്ള കഠിന പരിശീലനത്തിലാണ് താരങ്ങൾ ഇരുവരും. ബാബു ആന്റണിയാണ് ചിത്രങ്ങൾ തന്റെ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിനൊപ്പം നിവിൻ എന്റെ വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയതോടെ ഒരു ചിത്രം സൂക്ഷിച്ച് വെക്കാമെന്ന് കരുതി എടുത്തതാണെന്നും സിനിമയ്ക്ക് വേണ്ടി കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണെന്നും ബാബു ആന്റണി പറയുന്നു.കായംകുളം കൊച്ചുണ്ണിയിൽ നിവിനൊപ്പം പ്രധാന്യമുള്ള കഥാപാത്രത്തിലാണ് ബാബു ആന്റണിയും അഭിനയിക്കുന്നത്. കൊച്ചുണ്ണിയുടെ സഹായിയും വഴികാട്ടിയുമായ തങ്ങൾ എന്ന കഥാപാത്രമായാണ് ബാബു ആന്റണി അഭിനയിക്കുന്നത്.
നിവിൻ പോളിയ്ക്കും ബാബു ആന്റണിയ്ക്കുമൊപ്പം സണ്ണി വെയിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ദിവസവും മൂന്ന് മണിക്കൂർ നേരം താരങ്ങൾ കളരിപയറ്റ് അഭ്യസിക്കുന്നുണ്ട്. അമലാ പോൾ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
https://www.facebook.com/Malayalivartha





















