രാമലീല വിജയിപ്പിക്കാൻ ദിലീപ് ഫാൻസ് ക്ലബിന്റെ പേരിൽ വ്യാപക പ്രചരണം

ദിലീപിന്റെ രാമലീല രാജ്യത്തെ 200 തീയേറ്ററുകളില്‍ നാളെ പ്രദർശനത്തിനെത്തുമ്പോൾ രാമലീല വിജയിപ്പിക്കാൻ ദിലീപ് ഫാൻസിന്റെ വ്യാപക പ്രചരണം. ദിലീപ് അഴിക്കുള്ളിലാണെങ്കിലും താരത്തിന്റെ ഇമേജ് കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ മത്സരിക്കുകയാണ് ഫാൻസുകാർ. ഇതിനായി എല്ലാ തിയേറ്ററുകളിലും പോസ്റ്ററുകൾ ഒട്ടിച്ച് അലങ്കാരികയും, കയ്യടിക്കാൻ ആളെക്കൂട്ടുകയും ചെയ്യുന്ന തിരക്കിലാണ് ദിലീപേട്ടൻ ആരാധകർ.
കേരളം ഉറ്റ് നോക്കുന്ന രാമലീല സിനിമയുടെ റിലീസ് നാളെ നടക്കാനിരിക്കെ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച മുതലേ ആരംഭിച്ചിരുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ വഴിയാണ് വില്‍പ്പന തുടങ്ങിയത്. ദിലീപ് ജയിലിലായതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഏറെ ആകാംഷയോടെയാണ് ചിത്രത്തെ ചലച്ചിത്രലോകവും പൊതുസമൂഹവും നോക്കിക്കാണുന്നത്.
14 കോടി മുതല്‍ മുടക്കുള്ള ചിത്രത്തിന് മികച്ച ഇനീഷ്യല്‍ ലഭിക്കുമെന്ന് ഉറപ്പാണ്. അഞ്ച് കോടിയോളം രൂപ സാറ്റലൈറ്റ് അവകാശത്തില്‍ ലഭിക്കും. ഓവര്‍സീസ് അവകാശത്തിന് രണ്ട് കോടിയെങ്കിലും ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ നിര്‍മാതാവിന് കൈ പൊള്ളില്ലെന്ന് ഉറപ്പാണ്.
200 ലധികം കേന്ദ്രങ്ങളില്‍ ചിത്രം നാളെ റിലീസ് ചെയ്യുമ്പോൾ പ്രദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളക്പാടം കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതേസമയം സിനിമ വന്‍ വിജയമാക്കാന്‍ ദിലീപിന്റെ അനുജനും താരത്തോട് അടുപ്പമുള്ള മറ്റ് സിനിമാ പ്രവര്‍ത്തകരും എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തുവരുകയാണ്. ഇന്‍ഡസ്ട്രിയുടെ മൊത്തം പ്രശ്‌നമായാണ് ഇതിനെ കാണുന്നത്.
കേരളത്തില്‍ 125 തീയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാളത്തെ ആദ്യപ്രദര്‍ശനം എറണാകുളത്തെ സരിത തീയേറ്ററില്‍ കുടുംബ സഹിതമെത്തി സിനിമ കാണുന്നതിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ലക്ഷ്യമിട്ടിട്ടുള്ളത്.
സിനിമ വിജയക്കുമെന്ന കാര്യത്തില്‍ തനിക്ക് ഒരുശതമാനം പോലും സംശയമില്ലന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ചിത്രത്തിലെ നായകന്‍ ദിലീപ് ഇപ്പോള്‍ നേരിടുന്നത് വ്യക്തിപരമായ കാര്യങ്ങളാണ്. ഇതുമായി സിനിമക്ക് ബന്ധമില്ല. അഭിനേതാവ് എന്ന നിലയില്‍ ദിലീപിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും രാമലീല-ടോമിച്ചന്‍ വ്യക്തമാക്കി.
ചിത്രത്തെ വരവേല്‍ക്കാന്‍ ദിലീപ് ഫാന്‍സിനൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി പ്രമുഖ നടന്മാരുടെ ഫാന്‍സ് പ്രവര്‍ത്തകരും രംഗത്തുണ്ട്. റിലീസ് കേന്ദ്രങ്ങള്‍ കളര്‍ഫുള്‍ ആക്കാന്‍ ഫാന്‍സുകാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നതായിട്ടാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം. മജ്ഞു വാര്യര്‍ രാമലീല കാണാനെത്തുമോ എന്നകാര്യത്തില്‍ തനിക്ക് മനസ്സറിവില്ലന്നാണ് ടോമിച്ചന്റെ വെളിപ്പെടുത്തല്‍. മജ്ഞുവുമായി താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. സിനിമ കാണുന്നതോ കാണാതിരിക്കുന്നതോ ഒക്കെ അവരവരുടെ താല്‍പര്യമാണ്, അദ്ദേഹം വ്യക്തമാക്കി.
രാമനുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോൾ ദിലീപ് മാത്രമായിരുന്നു മനസിലെന്ന് സംവിധായകൻ അരുൺഗോപി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ രാമലീല റിലീസ് ചെയ്യുന്നതിന് മുൻപായി എല്ലാവരോടും കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു സെന്റി അടിയ്ക്കുന്നില്ല. അമിതാത്മവിശ്വാസം കാണിച്ച് അഹങ്കാരിയുമാകുന്നില്ല. മനസ്സില്‍ പ്രാര്‍ത്ഥനകള്‍ മാത്രം. ഇതുവരെ എത്തിച്ച ദൈവം, എല്ലാം നന്നായി നടത്തിയ്ക്കണമെന്നുള്ള പ്രാര്‍ത്ഥനയും...വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോകുന്നവരോട് വെറുക്കപ്പെടാനല്ലല്ലോ...ഓര്‍മ്മിക്കപ്പെടാനല്ലേ സിനിമ എന്ന് പറഞ്ഞു നിർത്തുകയാണ്.
നടന്‍ ജയിലിലായത് സിനമയെ കാര്യമായി ബാധിക്കില്ലന്നാണ് തല മുതിര്‍ന്ന സിനിമ പ്രവര്‍ത്തകര്‍ നിര്‍മ്മാതാവ് അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുള്ളത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടി നടന്മാരും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ രാമലീല വിജയമാക്കുന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന് ഉറച്ച നിലപാടില് സ്വീകരിച്ചിരുന്നു. ഓണക്കാല സിനിമകള്‍ ഒട്ടുമിക്കതും ക്ലച്ചുപിടിക്കാതെ പോയ സാഹചര്യത്തില്‍ രാമലിലീലയെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















