പലരും ജീവിതം ഹോമിക്കുന്നത് മദ്യത്തിനൊപ്പം; മോഡലിംഗ് രംഗത്ത് നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞ് മെറീന മൈക്കിള്‍

കേരളത്തിലെ മോഡലിംഗ് മേഖലയിൽ ചൂഷണങ്ങളും പീഡനങ്ങളും സജീവമാണെന്ന് വെളിപ്പെടുത്തി നടി മെറീന മൈക്കിള്‍. മോഡലായി അരങ്ങിലെത്തിയ വ്യക്തിയാണ് മെറീന മൈക്കിള്‍. താന്‍ ആദ്യമായി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് മോഡലുകള്‍ ബോംബേയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും എത്തിയവരായിരുന്നു. അവരുടെ ജീവത രീതി തന്നെ മറ്റൊന്നായിരുന്നു എന്ന് മെറീന പറയുന്നു. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഇവര്‍ക്ക് പലതും നഷ്ടപ്പെട്ട് തിരിച്ച് പോകേണ്ടതായോ എന്തും ചെയ്യാന്‍ തയാറാകേണ്ടതായ അവസ്ഥയിലോ എത്തേണ്ടി വരുന്നു. ഇവര്‍ മദ്യപിച്ച് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ടുകഴിഞ്ഞ ഇവര്‍ തിരുത്താന്‍ പറ്റാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
മെറീന മോഡലിംഗ് രംഗത്ത് എത്തിയിട്ട് മൂന്ന് വര്‍ഷമായി. തന്നോടൊപ്പം മോഡലിംഗ് രംഗത്തുണ്ടായിരുന്ന യുവതികളില്‍ പലരും ആണുങ്ങള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് പതിവ് കാഴ്ചയാണ്. അവര്‍ക്ക് മദ്യവും പുരുഷന്റെ ചൂടും വേണം. കേരളത്തില്‍ മോഡലിംഗിനായി എത്തുന്ന യുവതികള്‍ക്ക് യാതൊരു സുരക്ഷയുമില്ല. അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് പകരം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഒരോരുത്തരും അനുഭവിക്കുന്ന പീഡനങ്ങളേക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ മാത്രമാണല്ലോ പുറം ലോകം അറിയുന്നതെന്നും മെറീന പറയുന്നു.
https://www.facebook.com/Malayalivartha