ഇന്നുമുതൽ സുജാതയും രാമനും നിങ്ങളുടെതാണ്; പ്രാര്‍ത്ഥനയോടെ മഞ്ജുവും, പ്രതീക്ഷയോടെ ദിലീപും

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത ഇന്ന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ തകര്‍പ്പന്‍ വേഷപകര്‍ച്ചയോടെയാണ് മഞ്ജു എത്തുന്നത്. ഇന്നുമുതൽ സുജാത ഇനി നിങ്ങളുടെതാണ്. ഒരു പാട് പ്രാര്‍ത്ഥനകളോടെ എന്ന് വ്യക്തമാക്കി മഞ്ജു രംഗത്തെത്തി.
കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. വീട്ടുവേലക്കാരിയായ സുജാത കണക്കില്‍ പിന്നാക്കം നില്‍ക്കുന്ന മകളെ മിടുക്കിയാക്കാന്‍ നടത്തുന്ന സൂത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കേരളമൊട്ടാകെ അറുപത് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്ജും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാനവേഷമാണ് കൈകാര്യം ചെയ്യുന്നത്. മമ്ത മോഹന്‍ദാസും കളക്ടറുടെ വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം ദിലീപ് നായകനാവുന്ന രാമലീലയും ഇന്നാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ രണ്ട് ചിത്രങ്ങളും ഉറ്റുനോക്കുകയാണ്. ദിലീപിന്റെ രാമലീല രാജ്യത്തെ 200 തീയേറ്ററുകളില്‍ ഇന്ന് പ്രദർശനത്തിനെത്തുമ്പോൾ രാമലീല വിജയിപ്പിക്കാൻ ദിലീപ് ഫാൻസിന്റെ വ്യാപക പ്രചരണം ഇപ്പോഴും നടക്കുകയാണ്.
ദിലീപ് അഴിക്കുള്ളിലാണെങ്കിലും താരത്തിന്റെ ഇമേജ് കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ മത്സരിക്കുകയാണ് ഫാൻസുകാർ. ഇതിനായി എല്ലാ തിയേറ്ററുകളിലും പോസ്റ്ററുകൾ ഒട്ടിച്ച് അലങ്കാരികയും, കയ്യടിക്കാൻ ആളെക്കൂട്ടുകയും ചെയ്യുന്ന തിരക്കിലാണ് ദിലീപേട്ടൻ ആരാധകർ.
https://www.facebook.com/Malayalivartha