ഒന്നും പറഞ്ഞില്ല...പക്ഷെ ഫാസിലിനെ മോഹൻലാൽ കരയിച്ചു...

ഒന്നും പറയാതെ മോഹന്‍ലാല്‍ ഫാസിലിനെ കരയിച്ചു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ഓരോ ഷോട്ടെടുക്കുമ്പോഴും 'മോഹന്‍ലാല്‍ എന്താണ് ചെയ്യുന്നതെന്ന' ചോദ്യമാണ് ഫാസിലിന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരുന്നത്. ഒരു ആര്‍ട്ടിസ്റ്റിന്റെ പടിപടിയായുള്ള വളര്‍ച്ചയല്ല, ഒരു കുതിച്ചുചാട്ടമാണ് താന്‍ കണ്ടതെന്ന് ഫാസില്‍ ഓര്‍ക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു ഡയലോഗുപോലും ഇല്ല. ഗേളിയെ(നാദിയാ) ഉറക്കിക്കിടത്തി ആംബുലന്‍സില്‍ കൊണ്ടുപോകുന്നതാണ് സന്ദര്‍ഭം. പത്തുമിനിട്ടോളം ദൈര്‍ഘ്യമുണ്ട് ആ സീനിന്. പക്ഷേ അതിലെ കഥാപാത്രങ്ങളാരും സംസാരിക്കുന്നില്ല.
പകരം താരങ്ങളുടെ റിയാക്ഷനാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അവരുടെ റിയാക്ഷനുകളില്‍ സംഭാഷണമുണ്ട്. അത് ഏറ്റവും സമൃദ്ധമായി താരങ്ങളെല്ലാം വിനിയോഗിക്കുകയായിരുന്നു. മോഹന്‍ലാലും തിലകനും വേണുവും പത്മിനിയുമെല്ലാം. അവരാരെങ്കിലും പരാജയപ്പെട്ടിരുന്നെങ്കില്‍ ആ സിനിമ വലിയ പരാജയമാകുമായിരുന്നു. ഗേളിയെ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അവരുടെ കയ്യില്‍ പൊള്ളലേറ്റ ഒരു പാട് കാണുന്നുണ്ട് ശ്രീകുമാറിന്റെ (ലാല്‍) കുസൃതിത്തരം കൊണ്ട് സംഭവിച്ചതാണത.് അതിനൊരു റിയാക്ഷന്‍ വേണമെന്ന് ഫാസില്‍ ലാലിനോട് പറഞ്ഞു. ഒരു നൈറ്റ് മൂഡിലുള്ള ഷോട്ടാണ്. അതും ക്ലോസ് അപ്പ്. ലാല്‍ എന്തോ ചെയ്തു. മനസ്സില്‍ അപ്പോഴും ഫാസിലിന് പേടിയായിരുന്നു.
ഫാസില്‍ ലാലിനെ സമീപിച്ചു. എന്താണ് ആ സമയത്ത് ചെയ്തതെന്ന് തിരക്കി. ഒന്നും ചെയ്തില്ല, പകരം മനസ്സില്‍ ഐ ആം സോറി എന്നുമാത്രം പറഞ്ഞത്രെ. ആ ഷോട്ട് ഓക്കെ വയ്ക്കാന്‍ ഇതിനെക്കാള്‍ തൃപ്തികരമായ മറുപടി എനിക്ക് ലഭിക്കാനില്ലായിരുന്നു. ഗേളിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് മറഞ്ഞ ശേഷം അവരുടെ വല്യമ്മച്ചി(പത്മിനി) മുറിയില്‍ കയറി കതകടയ്ക്കുകയാണ്. വല്യമ്മച്ചിയോട് യാത്ര പറഞ്ഞുപോകാമെന്ന് മറ്റുള്ളവരെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര്‍ പുറത്തുവരാന്‍ കൂട്ടാക്കുന്നില്ല.
ഒടുവില്‍ ഓരോരുത്തരായി പിരിഞ്ഞുപോകുകയാണ്. ആ പോര്‍ട്ടിക്കോ ഇപ്പോള്‍ ശൂന്യമാണ്. മോഹന്‍ലാല്‍ മാത്രം അവിടെ നില്‍പ്പുണ്ട്. അപ്പോള്‍ ഒരു ശബ്ദം കേട്ട് ലാല്‍ തിരിഞ്ഞുനോക്കുന്നു. വല്യമ്മച്ചി ഒരു കോളിംഗ് ബെല്‍ ഫിറ്റ് ചെയ്യുകയാണ്. ലാലിന്റെ റിയാക്ഷനിലൂടെയാണ് പ്രേക്ഷകര്‍ ആ കാഴ്ച കാണുന്നത്. ഗേളി തിരിച്ചുവരും എന്ന പ്രതീക്ഷ പ്രേക്ഷകന് സമ്മാനിക്കുന്നത് ലാലിന്റെ ആ മനോഹരമായ റിയാക്ഷന്‍ തന്നെയും പ്രേക്ഷകരെയും കരയിപ്പിച്ചെന്ന് ഫാസില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha