നിര്‍മാതാക്കളുടെ പിശുക്കും അനാവശ്യ നിയന്ത്രണവും; യുവതാരങ്ങള്‍ ഒടുവിൽ അത് ചെയ്യുന്നു...

നിര്‍മ്മാണരംഗത്തെ പിശുക്കും സാമ്പത്തികാടിയന്തിരാവസ്ഥയും യുവതാരങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതിനാല്‍ നിര്‍മാണം അവര്‍ തന്നെ ഏറ്റെടുക്കുന്നു. മനസ്സിലുള്ള സിനിമ അതിന്റെ എല്ലാവര്‍ണ്ണാഭയോടും ചെയ്യാന്‍ സംവിധായകര്‍ക്കും താരങ്ങള്‍ക്കും കഴിയാതെ പോകുന്നു.
ഇത്തരം നിയന്ത്രണങ്ങള്‍ ചിത്രങ്ങളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു എന്നാണ് യുവതാരങ്ങളുടെ നിലപാട്. അതിനവര്‍ എളുപ്പത്തില്‍ കണ്ടുപിടിച്ച ഒരു പോംവഴിയാണ് നിര്‍മാണം ഏറ്റെടുക്കുക. പല പ്രമുഖ നിര്‍മാതാക്കളും യുവ താരങ്ങള്‍ക്ക് പണം മുഴുവന്‍ കൊടുക്കാറില്ല.
ഒന്ന് ബിസിനസ്സും മറ്റൊന്ന് ശുദ്ധമായ കലയുമാണ്. രണ്ടിനും രണ്ട് തരത്തിലുള്ള ശ്രദ്ധയുമാണ് വേണ്ടത്. ഒരാള്‍ ഇതില്‍ രണ്ടിലും ശ്രദ്ധിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്. അത് മനസ്സിലാക്കിയതുകൊണ്ടാകാം മോഹന്‍ലാലും മമ്മൂട്ടിയൊന്നും സ്വന്തം നിര്‍മ്മാണകമ്പനികളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മറ്റുള്ള വിശ്വസ്തരെ ഏല്‍പ്പിച്ചിരിക്കുന്നതും സുരേഷ് ഗോപിയും ജയറാമുമൊന്നും ഇപ്പണിക്ക് ഇറങ്ങി പുറപ്പെടാത്തതും.
യുവതാരങ്ങള്‍ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നത് ഈ വ്യവസായത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയേ ഉള്ളൂ. അത് ആ ശൃംഖലയെ കൂടുതല്‍ സജീവമാക്കും എന്നും സമ്മതിക്കുമ്പോള്‍ തന്നെ പുതുതാരങ്ങളുടെ യുവതാരങ്ങളെ വച്ച് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളൊക്കെത്തന്നെ ഏറെക്കുറെ ലാഭം കൊയ്യുന്ന അനുഭവമാണുള്ളത്. തങ്ങളെ ഉപയോഗിച്ച് മറ്റുള്ളവര്‍ ഇത്രയേറെ പണമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കുതന്നെ അത് ചെയ്തുകൂടാ എന്നൊരു ചിന്ത കൂടി ഇതിന് പിന്നിലുണ്ട്.
നിവിന്‍പോളി, ആസിഫ് അലി, പൃഥ്വിരാജ് , ജയസൂര്യ എന്നിവരാണ് നിര്‍മാണ രംഗത്തുള്ളത്. തന്റേതായ രീതിയിലുള്ള പരീക്ഷണ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ആഗസ്റ്റ് സിനിമാസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് അടുത്തിടെ പൃഥ്വിരാജ് കമ്പനി വിട്ടു. അനുജന്‍ ഇന്ദ്രജിത്തുമായി ചേര്‍ന്ന് പുതിയ കമ്പനി തുടങ്ങുമെന്ന് അറിയുന്നു. ആസിഫ് അലിയും സുഹൃത്തും നിര്‍മാണ കമ്പനി നടത്തുന്നു. ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറിനും പ്രൊഡക്ഷനുണ്ട്. അമല്‍നീരദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു എന്നിവരും നിര്‍മാണരംഗത്ത് പ്രവേശിച്ചുകഴിഞ്ഞു. നിവിന്‍പോളി ആദ്യമായി നിര്‍മിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഹിറ്റാണ്.
https://www.facebook.com/Malayalivartha