ഇനി മോഹന്‍ലാല്‍ സിനിമകള്‍ ഏഷ്യാനെറ്റിലും സൂര്യയിലും കൈരളിയിലും പ്രദര്‍ശിപ്പിക്കില്ല; എട്ടിന്റെ പണി കിട്ടിയ ചാനലുകൾ ഞെട്ടലിൽ...

ഇനി മുതല്‍ മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവി വാങ്ങുക. അക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നകാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുമില്ല.
കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും ആശിര്‍വാദ് സിനിമാസും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സിനിമാ രംഗത്തുനിന്നും വരുന്ന സൂചന. മോഹന്‍ലാല്‍ ലാല്‍ സലാം എന്ന പേരില്‍ അമൃത ടിവിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതുരണ്ടും കൂട്ടി വായിക്കുമ്പോള്‍ അമൃതയുമായി താരം ബിസിനസ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍.
അമ്മ ഭക്തനായ മോഹൻലാലിൽ നിന്നും ഏഷ്യാനെറ്റും, മറ്റ് ടി.വി ചാനലുകളും ഇത്തരമൊരു വൻ നീക്കം പ്രതീക്ഷിച്ചില്ല. ഇനിയുള്ള മോഹൻലാലിന്റെ സിനിമകൾ കാണാൻ അമൃത ടി.വി തന്നെ തുറക്കേണ്ടിവരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവിക്ക് നല്കി അമൃതാനന്ദ മഠവുമായി വൻ കച്ചവട കരാറിനാണ് മോഹൻലാൽ നീങ്ങുന്നത്.
വർഷങ്ങളായി മോഹൻലാൽ അമ്മയുടെ ആശ്രിത വൽസലനാണ്. എല്ലാ പുതിയ പദ്ധതികളും ആദ്യം അമ്മയുടെ കാലുകളിൽ സമർപ്പിച്ച് പ്രാർഥിക്കും. എന്നിട്ടേ തുടങ്ങൂ. മാത്രമല്ല എല്ലാ വിജയങ്ങൾക്ക് ശേഷവും അമ്മയേ ചെന്നു കാണും. മദ്യപാനമുണ്ടായിരുന്ന മോഹൻലാലിലെ യുവത്വത്തിന്റെ അവസാന കാലത്തേ രക്ഷിച്ചത് അമ്മ ദർശനങ്ങൾ ആയിരുന്നു.അമൃതാനന്ദ മയി ആയിരുന്നു. ആദ്യം ദൈവവും, ഭക്തനുമായുള്ള ബന്ധം ആയിരുന്നു എങ്കിൽ ഇപ്പോൾ ദൈവം മോഹൻലാലിനു ഒരു സഹോദരിയേ പോലെ. ദൈവത്തിന്റെ വീട്ടിലും സ്ഥാപനത്തിലും മോഹൻലാൽ ഭക്തനല്ല, സിനിമയിലേ ദൈവം ആയി അമ്മ കാണുന്നു. അമ്മയും മോഹൻലാലിനേ കാണുന്നത് ഭക്തിയോടെ തന്നെ. പല കാര്യങ്ങൾക്കും അമ്മയും മഠവും ലാലിനോട് അഭിപ്രായം ചോദിക്കാറുണ്ട്.
മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക് വില്ക്കുമ്പോൾ ഞെട്ടിയത് ഏഷ്യാനെറ്റും, കൈരളിക്കും സൂര്യയും. മാസം കോടികണക്കിന് വ്യൂവിങ്ങ് ഇതിലൂടെ വന്നിരുന്നത് നിലയ്ക്കും. റേറ്റിങ്ങ് താഴും. ലാൽ സിനിമകൾ ഓടിക്കുമ്പോൾ ഇട്ടിരിന്ന പരസ്യം ഇല്ലാതാകും. വരുമാനം ഇടിയും. എല്ലാം അമൃത ടിവിയിലേക്ക് നേട്ടമായി വന്നു ചേരും.കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും ആശിര്‍വാദ് സിനിമാസും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സിനിമാ രംഗത്തുനിന്നും വരുന്ന സൂചന. അമൃതാനന്ദ മഠവുമായുള്ള മോഹൻലാലിന്റെ ബിസിനസ് ബന്ധം ഏതായാലും വരും നാളുകളിൽ വൻ ചർച്ചയാകും. .
https://www.facebook.com/Malayalivartha