വിവാദങ്ങള്‍ക്കിടയില്‍ റിലീസായ രാമലീല ത്രാസിപ്പിക്കുന്നു

വിവാദങ്ങള്‍ക്കിടയില്‍ റിലീസായ, ദിലീപിന്റെ രാമലീല പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സസ്‌പെന്‍സ് , പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറാണ് ചിത്രം. ആദ്യഅന്ത്യം കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മേക്കിംഗാണ് നവാഗത സംഴിധായകന്‍ അരുണ്‍ ഗോപി നടത്തിയത്. ആദ്യപകുതിയില്‍ കോമഡിയുടെ അംശം പോലുമില്ല. എന്നാല്‍ രണ്ടാംപകുതിയില്‍ ഷാജോണിന്റെ കോമഡിയും സസ്‌പെന്‍സ് ചോരാതെയുള്ള കഥപറച്ചിലും ഒരുനിമിഷം പോലും ബോറടിപ്പിക്കുന്നില്ല. ദിലീപും രാധികയും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. അമ്മയും മോനും തമ്മിലുള്ള ബന്ധവും അഭിപ്രായഭിന്നതകളുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ച എം.എല്‍.എ രാമനുണ്ണിയെ പുറത്താക്കുന്നു. എന്നാല്‍ അതിന് മുമ്പ് ജില്ലാ സെക്രട്ടറി മോഹനന്‍ (വിജയരാഘവന്‍) ഒരു സത്യം വെളിപ്പെടുത്തുന്നു , രാമനുണ്ണിയുടെ പിതാവ് സഖാവ് രാഘവനെ കൊന്നത് മോഹനായിരുന്നെന്ന്. അന്ന് മോഹനന്റെ നെഞ്ചില്‍ ചവുട്ടി തള്ളിയിട്ടിട്ട് പാര്‍ട്ടി ഓഫീസ് വിട്ട് പുറത്ത് പോകുന്ന രാമനുണ്ണി നാഷണല്‍ സെക്യുലര്‍ പാര്‍ട്ടിയില്‍ (എന്‍.എസ്.പി) ചേര്‍ന്ന്, അവരുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ഇതോടെ എന്‍.എസ്.പിയിലെ ഉദയഭാനു (സിദ്ധിഖ്) രാമനുണ്ണിക്കെതിരെ തിരിയുന്നു. രാമനുണ്ണി സ്ഥാനാര്‍ത്ഥിയായതോടെ പാര്‍ട്ടി സഖാക്കള്‍ അക്രമാസക്തരാകുന്നു. ഇതിന് പിന്നാലെ മോഹനന്‍ രാമനുണ്ണിയുടെ മാതാവിനെ (രാധിക) സ്ഥാനാര്‍ത്ഥിയാക്കുന്നു. അതിനിടെ മോഹനന്‍ കൊല്ലപ്പെടുന്നു. ഇങ്ങിനെയുള്ള നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ആദ്യപകുതി കടന്ന് പോകുന്നത്.
മോഹനനെ കൊന്നത് രാമനുണ്ണിയാണെന്ന പ്രാഥമിക തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെ ഡി.വൈ.എസ്.പി പോള്‍സണും സംഘവും അയാളെ കസ്റ്റഡിയില്‍ എടുക്കുന്നു. എന്നാല്‍ അവിടെ നിന്ന് രാമനുണ്ണിയും സുഹൃത്ത് ടി.സിയും (ഷാജോണ്‍) രക്ഷപെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവബഹുലമായ കഥയാണ് രാമലീല. ആദ്യപകുതിയില്‍ ദിലീപ് കളമാടുമ്പോള്‍ രണ്ടാംപകുതിയില്‍ ഷാജോണാണ് കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നത്. നവാഗതനെന്ന് പറയാത്ത കയ്യൊതുക്കത്തോടെയാണ് അരുണ്‍ഗോപി തന്നിലെ ക്രാഫ്റ്റ്മാനെ കാട്ടിത്തരുന്നത്.
https://www.facebook.com/Malayalivartha