പ്രിയദര്‍ശന് വേണ്ടി കാത്തിരുന്ന ആ ദിവസം സംഭവിച്ചതിനെ കുറിച്ച് മണിയന്‍ പിള്ള രാജു എഴുതുന്നു...

സിനിമാ ലോകത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മണിയന്‍പിള്ള രാജു എഴുതിയ പുസ്തകമാണ് ചിരിച്ചും ചിരിപ്പിച്ചും. ഈ പുസ്തകത്തിലൂടെ തന്റെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നടന്ന ആ രസകരമായ സംഭവം ഇങ്ങനെ
ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിലെ അഞ്ഞൂറ്റിനാലാം നമ്പര്‍ മുറിയിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിക്കുന്നത്. ചെന്നൈയില്‍ താമസമാക്കും മുമ്പ് പ്രിയന്റെ താമസം എന്റെ കൂടെയായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു വന്നു കിടന്ന ഞാന്‍ ഉറങ്ങി. ആ സമയം പ്രിയന്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുമ്പോള്‍ എന്റെ ഉറക്കം പോകേണ്ടെന്ന് കരുതി കതക് വെറുതെ ചാരിവെച്ചിരുന്നു. ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി.
ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്. അവര്‍ നമ്പര്‍ തെറ്റി ഈ മുറിയില്‍ വന്നുകയറി സാരിയൊക്കെ അഴിച്ചു ലൈറ്റിട്ടപ്പോള്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നു. പേടിച്ച് നിലവിളിച്ചതാണ്. ഞാന്‍ കണ്ണുതിരുമ്മി ഉണര്‍ന്നു വരുമ്പോള്‍ അവര്‍ എന്നോട് ചൂടാകാന്‍ തുടങ്ങി. അവരുടെ മുറിയില്‍ ഞാന്‍ ചെന്നുകയറിയെന്നു പറഞ്ഞാണു വഴക്ക്. ഞാന്‍ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങള്‍ക്കാണ് മുറി മാറിയത്. ഒടുവില്‍ അവര്‍ക്കാണ് തെറ്റിയതെന്നു മനസിലായപ്പോള്‍ സാരിയൊക്കെ വലിച്ചെടുത്തു സോറിപറഞ്ഞു കൊണ്ട് ഒരൊറ്റയോട്ടം.
https://www.facebook.com/Malayalivartha