ദിലീപിന്റെ രാമലീല സി.പി.എം വിരുദ്ധ ലീലയെന്ന് സഖാക്കൾ...

ദിലീപിന്റെ രാമലീല യഥാര്‍ത്ഥത്തില്‍ സി.പി.എം വിരുദ്ധലീലയാണ്. പക്ഷെ, അത് ബോധപൂര്‍വം സൃഷ്ടിച്ചതല്ലതാനും. പാര്‍ട്ടിയെ വളര്‍ത്താനും പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്ന സഖാക്കളെ കൊന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും നേതൃത്വം മടുക്കുന്നില്ല എന്ന കാര്യമാണ് സിനിമ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ സി.പി.എം ശക്തമായ നിലപാട് എടുക്കുകയും ദിലീപ് അറസ്റ്റിലാവുകയും ചെയ്ത ശേഷമല്ല ഈ സിനിമ ഉണ്ടായത്. അതുകൊണ്ട് ഇത് മനപ്പൂര്‍വം സി.പി.എമ്മിനെ കരിവാരിത്തേക്കാന്‍ സൃഷ്ടിച്ചതല്ല. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങളും ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചു എന്നത് യാദൃശ്ചികമാണ്.
സിനിമ തുടങ്ങുന്നത് സി.പി.എം രക്തസാക്ഷികളുടെ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നാണ്. പുന്നപ്രവയലാര്‍ സ്മാരകവും എ.കെ.ജിയുടെ ശവകുടീരവും ഒക്കെ അതിലേക്ക് കടന്നുവരുന്നു. സിനിമയില്‍ സി.പി.എം എന്ന് പറയുന്നില്ലെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. ഇത് മുന്നില്‍ കണ്ടാവണം നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഫുള്‍ പരസ്യം കൊടുത്തത്. അതേസമയം മനോരമയ്ക്കും മാതൃഭൂമിക്കും ഒന്നാം പേജില്‍ പരസ്യം നല്‍കാത്തതും ശ്രദ്ധേയം.
പാര്‍ട്ടിവിട്ട രാമനുണ്ണിയുടെ വീടിന് നേരെ കല്ലെറിയുമ്പോള്‍ സഖാക്കള്‍ തടയുന്നുണ്ട്, അത് നമ്മുടെ രാഘവന്‍ സഖാവിന്റെ ഭാര്യയുടെ കൂടെ വീടാണെന്ന് പറയുന്നു. ആ സമയം രാമനുണ്ണിയുടെ അമ്മ ' ഇത് രാമനുണ്ണിയുടെ കൂടെ വീടാണ്, എറിയടാ...' എന്ന് ആക്രോശിക്കുന്നു. അങ്ങനെയുള്ള ആ സഖാവ് അവസാനം മകന്റെ ഉന്‍മൂലന രാഷ്ട്രീയത്തിലേക്ക് തിരിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കൂറേ വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ പറയുന്ന പല കാര്യങ്ങള്‍ക്കും യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടെങ്കിലും ഭരക്ഷക്ഷിയായ സി.പി.എമ്മിനെ ടാര്‍ഗറ്റ് ചെയ്യുന്നത് സിനിമയെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
https://www.facebook.com/Malayalivartha