ദിലീപിന്റെ ആശങ്കകൾ ഉദാഹരണം സുജാതയെ കുറിച്ച്; മഞ്ജുവിന്റെ ഉത്കണ്ഠ രാമലീലയെ കുറിച്ചും; മലയാള സിനിമ കഴിഞ്ഞ ദിവസം കടന്നുപോയത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ...

ദിലീപിന്റെ ആശങ്കകൾ ഉദാഹരണം സുജാതയെ കുറിച്ച്. മഞ്ജുവിന്റെ ഉത്കണ്ഠ രാമലീലയെ കുറിച്ചും. മലയാള സിനിമ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കേരളം കണ്ടത്.
ലോക സിനിമാ ചരിത്രത്തിൽ ആദ്യമായാണ് പിണങ്ങി പിരിഞ്ഞ ദമ്പതിമാരുടെ സിനിമകൾ ഒരേ ദിവസം പുറത്തിറക്കുന്നത്, രാമലീലയും ഉദാഹരണം സുജാതയും. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ദിലീപിന്റെ രാമലീല. ഉദാഹരണം സുജാതയും നല്ല ചിത്രമാണ്.
രാമലീലക്ക് ദിലീപിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്. എന്നാൽ ദിലീപിന്റെ വർത്തമാനകാല അവസ്ഥ ചിത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ചിത്രീകരിക്കുമായിരുന്നു.
ദിലീപിന്റെ ജീവിതത്തിലെന്ന പോലെ ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുകയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തക വഴി രക്ഷപ്പെടുന്നതുമാണ് ചിത്രം. മഞ്ജു വാര്യരുടെ മികച്ച പ്രകടനമാണ് ഉദാഹരണം സുജാതയിലുള്ളത്. കോളനി നിവാസിയായ സുജാതയുടെ ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
രണ്ട് ചിത്രങ്ങളും സമാന സ്വഭാവമുള്ളതാണ്. നടീനടൻമാർ ദിലീപും മഞ്ജുവുമായതാണ് ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ശണ്ഠയിട്ട് പിരിഞ്ഞ ദമ്പതികൾ വാർത്തയിൽ നിറയുന്നു. റേറ്റിംഗ് പൂർണമായും മഞ്ജുവിലും ദിലീപിലും ഒരുങ്ങുന്നു. ഇവരുടെ ജീവിതത്തിലെ താളപ്പിഴകൾ തന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന വാർത്ത. ഇത്തരമൊരു ചർച്ചയിലൂടെ സിനിമാ ലോകം ഇതു വരെ കടന്നു പോയിട്ടില്ല.
രാമലീല റിലീസാകുന്ന ദിവസം തനിക്ക് ജാമ്യം ലഭിക്കുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത് രാമലീലയെ കുറിച്ച് മഞ്ജുവും ഉദാഹരണം സുജാതയെ കുറിച്ച് ദിലീപ് ക്യാമ്പും പറയുന്ന അഭിപ്രായത്തിലാണ്. മഞ്ജുവിനെ രാമലീല കാണിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha