സുഹൃത്തുക്കൾ പറഞ്ഞ വാർത്തകേട്ട് ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ഒന്നും മിണ്ടാതെ ഭിത്തിയിൽ മുഖം അമർത്തി.., ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങിനെ...

രാമലീല തിയറ്ററിൽ ജനം ആദ്യ ദിവസം സ്വീകരിച്ചു എന്ന വാർത്തയറിഞ്ഞ് ദിലീപ് ജയിലിൽ പൊട്ടികരഞ്ഞു..വികാരാധീനനായി..ഭിത്തിയിൽ മുഖം അമർത്തി ഏറെ നേരം സഹ തടവുമാർക്കും ജയിൽ വാർഡന്മാർക്കും മുഖം കൊടുക്കാതെ ഏങ്ങി കരയുകയായിരുന്നു ദിലീപ്. നായകൻ ജയിലിൽ കിടന്ന് കരയുമ്പോഴും ആരാധകർ സിനിമ കണ്ട് ത്രസിച്ചു... ദിലീപിനേ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. അതിനിടെ ആരും ദിലീപിനേ പിടിക്കേണ്ട എന്നും കരഞ്ഞു തീർത്ത് മനോവിഷമം മാറ്റട്ടേ എന്നും വാർഡന്മാർ. കരഞ്ഞു തീർന്നിട്ടും ഏങ്ങലടിച്ച് നടൻ നിലത്തിരുന്നു. എല്ലാം അസൽ ഒരു സിനിമ പോലെ എന്നാണ് ജയിലിൽ നിന്നുള്ള വാർത്തകൾ. കരച്ചിലും ഏങ്ങലടിയും അല്ലാതെ ഒന്നും ദിലീപ് മിണ്ടിയില്ല.
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പെട്ട് ദിലീപ് ജയിലിലും.സിനിമ പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി, പേടിച്ചതൊന്നും സംഭവിച്ചില്ല. ആരാധകര്‍ സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ ആലുവ സബ്ജയിലില്‍ ആയിരുന്നു ദിലീപ്. ജാമ്യത്തിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കെയാണ് പ്രകാശം പരത്തിക്കൊണ്ട് രാമലീലയുടെ വിജയവാര്‍ത്ത ദിലീപിനടുത്തേക്ക് എത്തുന്നത്.
സിനിമയുടെ വിജയം ദിലീപിനെ അറിയിക്കാന്‍ മൂന്ന് പേരാണ് ജയിലില്‍ എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്.അവരെ കണ്ടതും ദിലീപ് കരച്ചിൽ തന്നെ.ആ പൊട്ടിക്കരച്ചിലില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. മറ്റൊന്നും ദിലീപ് തന്നെ കാണാനെത്തിയ ടോമിച്ചന്‍ മുളകുപാടത്തിനോടോ അരുണ്‍ ഗോപിയോടോ പറഞ്ഞില്ല.
https://www.facebook.com/Malayalivartha