ബന്ധം വേർപിരിഞ്ഞെന്ന് കരുതി സങ്കടപ്പെട്ടിരിക്കാൻ ലിസിയെ കിട്ടില്ല; സ്റ്റൈലിഷ് ലുക്കില്‍ പുതിയ സുഹൃത്തിനൊപ്പം ലിസ്സി ഹാപ്പിയാണ്... വൈറലായി ചിത്രങ്ങൾ

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വേര്‍പിരിയല്‍. പിന്നീട് ലിസി സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഉലകനായകന്‍ കമലഹാസനായിരുന്നു സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ വൈറലാവുകയാണ്. പുതിയ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ലിസി പങ്കുവെച്ചിട്ടുണ്ട്.
സുഹൃത്തിന്റെ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രമാണ് ലിസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രവും കൂളിങ്ങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് ലിസി. സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ടാണെന്ന് ആരു പറഞ്ഞുവെന്നൊരു ചോദ്യവും താരം ഉന്നയിച്ചിട്ടുണ്ട്. എന്റെ മുടികളില്‍ കാറ്റ് തലോടുന്നു. കണ്ണുകളില്‍ മിന്നലടിക്കുന്നു. ഹൃദയം പാട്ട് മൂളുന്നു. മുന്നില്‍ അതിരുകളില്ലാത്ത ചക്രവാളം, എന്തൊരു സ്വപ്‌നം എന്ന കുറിപ്പും ചിത്രത്തിനൊപ്പം ലിസി പങ്കുവെച്ചിട്ടുണ്ട്.
24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയില്‍ സജീവമാകുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തൊന്നും തിരിച്ചു വരില്ലെന്ന് പിന്നീട് അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മഹേഷിന്റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രിയദര്‍ശന്‍. സ്വന്തം ഡബ്ബിങ്ങ് സ്റ്റുഡിയോയും മറ്റ് കാര്യങ്ങളുമായി ലിസിയും തിരക്കിലാണ്.
https://www.facebook.com/Malayalivartha