മമ്മൂട്ടി അങ്കിളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു.

സൂപ്പര്‍താരങ്ങളുടെ പ്രായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മലയാള സിനിമാ ലോകത്ത് സജീവമാണ്. ഇതിനെ ചൊല്ലി ഫാന്‍സുകാര്‍ തമ്മില്‍ വാക് പോരാട്ടങ്ങളും ഉണ്ടാവാറുണ്ട്. ഇതിന്റെ അവസാന ഉദാഹരണമായിരുന്നു മോഹന്‍ലാലിനെ വിനീത് ശ്രീനിവാസന്‍ അങ്കിള്‍ എന്നു വിശേഷിപ്പിച്ചത്. ഇതിനെ ചൊല്ലി ആരാധകരുണ്ടാക്കിയ പുകില്‍ കുറച്ചൊന്നുമല്ല. എന്നാലിതാ.. മെഗാ സ്റ്റാര്‍ മമ്മൂട്ടി അപ്പോള്‍ അഭിനയിക്കുന്നത് 'അങ്കിള്‍' എന്ന ചിത്രത്തിലാണ്.
മമ്മൂട്ടി ശരിക്കും അങ്കിളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പോവുകയാണെന്ന ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
'ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു എന്നാണ് ജോയ് മാത്യു ഫെയസ്ബുക്കില്‍ കുറിച്ചത്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ച കാര്യവും ജോയ് മാത്യു തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha