'സോളോ' ഒക്ടോബർ 5 ന്

ദുൽക്കർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'സോളോ' ഒക്ടോബർ അഞ്ചിനു തിയറ്ററുകളിലെത്തും. ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ബിജോയ് നമ്പ്യാർ. മലയാളത്തിലും തമിഴിലുമായി ഒരേസമയമാണ് ചിത്രം ഒരുങ്ങിയത്. മലയാളത്തിൽ 2.34 മണിക്കൂറും തമിഴിൽ 2.32 മണിക്കൂറുമാണു ചിത്രത്തിന്റെ ദൈർഘ്യം. എസ്പിഐ സിനിമാസ് വഴിയാണു തമിഴ്നാട്ടിൽ വിതരണം. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.
ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നിങ്ങനെ ശിവന്റെ പര്യായങ്ങൾ പേരുകളാക്കിയ നാലു കഥാപാത്രങ്ങളെയാണ് ദുൽക്കർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേഹ ശർമ, ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.
https://www.facebook.com/Malayalivartha