മമ്മൂട്ടി കുടുങ്ങുമോ... കായല്‍ കൈയ്യേറ്റത്തില്‍ കേസേടുക്കാന്‍ ഉത്തരവ്

നടന്‍ മമ്മൂട്ടി കുടുങ്ങുമെന്നാണ് സൂചന. കായല്‍ കൈയ്യേറ്റത്തില്‍ മമ്മൂട്ടിയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മുട്ടിയുടെ എറണാകുളത്തെ ചിലവന്നൂരിനടുത്തെ ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയതാണെന്നാണ് പരാതി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ് വിജിലന്‍സില്‍ പരാതി കൊടുത്തിരുന്നു.
മമ്മൂട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.മമ്മൂട്ടി സര്‍ക്കാര്‍ ഭൂമിയും, കായലും കയ്യേറി ബഹുനില ഫ്‌ലാറ്റ് നിര്‍മ്മിച്ചുവെന്ന പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. എര്‍ണാകുളം യൂണിറ്റ് ഉടമയ്ക്കാണ് അന്വേഷണച്ചുമതല. കോടീശ്വരനായ സിനിമാ താരം മമ്മൂട്ടിക്ക് എര്‍ണാകുളം ജില്ലയില്‍ സൗജന്യമായി 6 സെന്റ് ഭൂമി അനുവദിച്ചം നല്‍കിയതിലും, ചിലവന്നൂരില്‍ മമ്മൂട്ടിയും, കുടുംബാംഗങ്ങളും 17 സെന്റ് കായല്‍ കയ്യേറി ബഹുനില ഫ്‌ലാറ്റ് നിര്‍മ്മിച്ചതിനെ സംബന്ധിച്ചും സമഗ്രവും സത്യസന്ധവുമായ വിജിലന്‍സ് അന്വേഷണം നടത്തണം.
അംബേദ്കറുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചി കടവന്ത്രയില്‍ കോടിയലധികം വിലവരുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ വന്‍ അഴിമതിയും, ക്രമക്കേടുകളും , നിയമ ലംഘനങ്ങളും നടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha