എല്ലാവര്‍ക്കും നന്ദി... ഇനി മുതല്‍ ഞാനില്ല, 'ഞങ്ങള്‍' തന്നെയാണെന്ന് ബിജിപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തനിക്കും തന്റെ ഭാര്യ ശാന്തിയുടെ വിയോഗത്തില്‍ എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തങ്ങളെ അടുത്തറിയുന്നവരും അകലെ നിന്നറിയുന്നവരും തങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന് നന്ദിയെന്ന് ബിജിബാല്‍ എഫ്ബിയില്‍ കുറിച്ചു.
ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെയാണെന്നുമാണ് ബിജിബാലിന്റെ വാക്കുകള്‍. ശാന്തി അവതരിപ്പിച്ച ഒരു നൃത്തത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി ബിജിബാല്‍ മരിച്ചത്. ദേവദത്ത്, ദയ എന്നിവരാണ് മക്കള്‍.
ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നന്ദി,
ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ.
https://www.facebook.com/Malayalivartha