ഷർട്ട് മുഴുവൻ ചെളിയാക്കി വന്നു നിൽക്കുന്ന ഈ താരപുത്രനെ മനസിലായോ..?

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നുവെങ്കിലും സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ നടി സിനിമയിലേക്ക് തിരിച്ചെത്തി. കൂടാതെ സ്റ്റേജ് ഷോകളിലും നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നട റീമേക്കായ ദൃശ്യ എന്ന ചിത്രത്തിലും നവ്യ അഭിനയിച്ചു. അതുകൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായ ഈ നടിക്ക് ആരാധകരേറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നവ്യ പങ്കുവച്ച ഒരു ചിത്രമാണ്.
കളിയ്ക്കാൻ പോയി ഷർട്ട് മുഴവൻ ചെളിയാക്കി വന്നു നിൽക്കുന്ന താര പുത്രന്റെ ചിത്രമാണ് നവ്യ പങ്കുവച്ചത്. പക്ഷെ ഈ താര പുത്രനെ മനസിലായോ? മറ്റാരുമല്ല, പ്രിയ നായികാ നടി നവ്യയുടെ മകനാണ് ഇത്. താരം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്..
https://www.facebook.com/Malayalivartha