പി ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അത്ലറ്റ് പി ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. മലയാളത്തിനു പുറമെ ഹിന്ദിയിലും, ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ബോളിവുഡ് നായിക പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ പി ടി ഉഷയായി വേഷമിടുന്നത്. പി ടി ഉഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകയായ രേവതി വര്‍മ്മയാണ്. നൂറു കോടി ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്മാന്‍ നിര്‍വഹിക്കും. ചിത്രത്തിന് പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് സര്‍ഗം തിരക്കഥ ഒരുക്കുന്നു. നൂറു കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്.നേരത്തേ ഇന്ത്യയുടെ ബോക്സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന സിനിമയിലും പ്രിയങ്കയായിരുന്നു നായിക. ചിത്രം വന്‍ ബോക്സ്‌ഓഫീസ് ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha